

ദോഹ: ഹ്രസ്വ സന്ദര്‍ശനാര്‍ഥം ഖത്തറില്‍ എത്തിയ മുസ്‌ലിം ലീഗ് സംസ്ഥാന കൗണ്‍സിലറും മുന്‍ ജില്ലാ സെക്രട്ടറിയുമായ മൂസ ബി ചെര്‍ക്കളത്തിന് ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സ്വീകരണം നല്‍കി.

കെ എം സി സി ജില്ലാ സെക്രട്ടറി ഷാനിഫ് പൈക്കയുടെ നേതൃത്വത്തില്‍ ഖത്തര്‍ കെ എം സി സി ചെങ്കള പഞ്ചായത്ത് കമ്മിറ്റി നല്‍കിയ സ്വീകരണത്തില്‍ ചെങ്കള പഞ്ചായത്ത് ഭാരവാഹികളായ ജാസിം മസ്‌കം, ഖലീല്‍ ബേര്‍ക്ക, മഹ്‌റൂഫ് സി എച്ച്, ദില്‍ദാര്‍ അഹമ്മദ് തുടങ്ങിയവര്‍ സംബന്ധിച്ചു.
