

ദോഹ: ഖത്തര്‍ കെ എം സി സി കാസറഗോഡ് ജില്ലാ കമ്മിറ്റിയുടെ അഭിമുഖ്യത്തില്‍ ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെ സേവനം അതിജീവനം പ്രവാസം എന്ന ശീര്‍ഷകത്തില്‍ നടത്തുന്ന സ്‌നേഹ സുരക്ഷാ പദ്ധതി ത്രൈമാസ ക്യാമ്പയിന്റെ പോസ്റ്റര്‍ പ്രകാശനം ജില്ലാ വൈസ് പ്രസിഡന്റ് നാസര്‍ കൈതക്കാട് നിര്‍വഹിച്ചു.

ഖത്തര്‍ കെ എം സി സി കാസറഗോഡ് ജില്ലാ കമ്മിറ്റി പ്രസിഡന്റ് ലുക്മാന്‍ തളങ്കര, സംസ്ഥാന ഉപദേശക സമിതി വൈസ് ചെയര്‍മാന്‍ എസ് എ എം ബഷീര്‍, സംസ്ഥാന വൈസ് പ്രസിഡന്റ് ആദം കുഞ്ഞി തളങ്കര, സീനിയര്‍ നേതാക്കളായ എം ടി പി മുഹമ്മദ് കുഞ്ഞി, കെ എസ് മുഹമ്മദ് കുഞ്ഞി, ജില്ലാ നേതാക്കളായ സിദ്ദീഖ് മണിയന്‍പാറ, മുഹമ്മദ് കെബി ബായാര്‍, ഷാനിഫ് പൈക്ക, സാദിഖ് കെ സി, മീഡിയ ചെയര്‍മാന്‍ അബ്ദുറഹ്മാന്‍ എരിയാല്‍, മണ്ഡലം നേതാക്കളായ റസാഖ് കല്ലട്ടി, ഷഫീഖ് ചെങ്കള, മാക് അടൂര്‍, റഫീഖ് മാങ്ങാട്, അന്‍വര്‍ തായന്നൂര്‍, സലാം ഹബീബി, ആബിദ് ഉദിനൂര്‍, അബി മര്‍ശാദ് എന്നിവര്‍ ക്യാമ്പയിന് നേതൃത്വം നല്‍കി.

സമീര്‍ ഉടുമ്പുന്തല സ്വാഗതവും സഗീര്‍ ഇരിയ നന്ദിയും പറഞ്ഞു.
