Connect with us

Community

ഗള്‍ഫാര്‍ ടോസ്റ്റ്മാസ്‌റ്റേഴ്‌സ് ക്ലബ് യോഗം ചേര്‍ന്നു

Published

on


ദോഹ: ഗള്‍ഫാര്‍ ടോസ്റ്റ്മാസ്റ്റേഴ്‌സ് ക്ലബ് ബാര്‍വ കൊമേഴ്സ്യല്‍ അവന്യൂ ഓഫീസില്‍ മീറ്റിംഗ് 281 നടത്തി. ഡിസ്ട്രിക്ട് 116 ഡയറക്ടര്‍ സബീന എം കെ, റീജിയന്‍ 8 അഡൈ്വസര്‍ ജെന്നിഫര്‍ ഹെലന്‍ ഘോഷ് എന്നിവര്‍ പങ്കെടുത്തു.

കമ്മ്യൂണിറ്റിയും പ്രൊഫഷണല്‍ വളര്‍ച്ചയും പ്രോത്സാഹിപ്പിക്കുന്നതില്‍ കോര്‍പ്പറേറ്റ് ക്ലബ്ബുകളുടെ പ്രാധാന്യം യോഗം എടുത്തുപറഞ്ഞു.

മേഖലയുടെ വികസനത്തില്‍ കോര്‍പ്പറേറ്റ് ക്ലബ്ബുകള്‍ വഹിക്കുന്ന നിര്‍ണായക പങ്കിനെക്കുറിച്ച് ഗള്‍ഫാറിന്റെ എക്സിക്യൂട്ടീവ് ഡയറക്ടര്‍ സതീഷ് ജി പിള്ള വിശദീകരിച്ചു. ഈ ക്ലബ്ബുകള്‍ നല്‍കുന്ന അംഗങ്ങളുടെ ഇടപഴകല്‍, നൈപുണ്യ വികസനം, നെറ്റ്വര്‍ക്കിംഗ് അവസരങ്ങള്‍ എന്നിവയെക്കുറിച്ചുള്ള ഉള്‍ക്കാഴ്ചകള്‍ ചര്‍ച്ചയില്‍ ഉള്‍പ്പെടുത്തി.

പ്രസിഡന്റ് സുബ്രഹ്മണ്യ ഹെബ്ബഗെലു, അന്‍വര്‍ സാദത്ത്, സലാഹുദ്ധീന്‍ കെ പി, അപര്‍ണ കൃഷ്ണ, മുതിര്‍ന്ന കമ്മ്യൂണിറ്റി നേതാവ് എച്ച് പി സിംഗ് ഭുള്ളര്‍, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍, സ്ഥാപക അംഗങ്ങള്‍, പുതിയ അംഗങ്ങള്‍, നിരവധി അതിഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

സ്ഥാപനത്തിന്റെ സംസ്‌കാരത്തിന് അടിത്തറപാകുന്ന കൃതജ്ഞതയുടെയും സഹകരണത്തിന്റെയും മനോഭാവം ഊട്ടിയുറപ്പിച്ചുകൊണ്ട് ഗള്‍ഫാര്‍ വിശിഷ്ട വ്യക്തികളെ മെമന്റോകള്‍ നല്‍കി ആദരിച്ചു.


error: Content is protected !!