

ദോഹ: ഈ വര്‍ഷത്തെ പരേഡ് റദ്ദാക്കിയതായി ദേശീയ ദിനാഘോഷങ്ങളുടെ സംഘാടക സമിതി അറിയിച്ചു.

സാംസ്‌കാരിക മന്ത്രാലയത്തിന്റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ ചാനലുകള്‍ വഴിയാണ് പ്രഖ്യാപനം അറിയിച്ചത്.

എല്ലാ വര്‍ഷവും ഡിസംബര്‍ 18നാണ് രാജ്യം ഖത്തര്‍ ദേശീയ ദിനം ആഘോഷിക്കുന്നത്.
അതേസമയം, 2024ലെ ഖത്തര്‍ ദേശീയ ദിനം ആഘോഷിക്കുന്നതിനായി ദര്‍ബ് അല്‍ സായിയിലെ പ്രവര്‍ത്തനങ്ങളും പരിപാടികളും വന്‍ ജനപങ്കാളിത്തത്തോടെ തുടരുന്നുണ്ട്.

