

ദോഹ: ദോഹ എക്സിബിഷന്‍ ആന്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന 19-ാമത് ദോഹ ജ്വല്ലറി ആന്‍ഡ് വാച്ചസ് എക്സിബിഷന്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി സന്ദര്‍ശിച്ചു.

എക്സിബിഷന്റെ വിവിധ പവലിയനുകളില്‍ അമീര്‍ പര്യടനം നടത്തി. ആഭരണങ്ങള്‍, വാച്ചുകള്‍, രത്‌നക്കല്ലുകള്‍ എന്നിവയുടെ നിര്‍മ്മാണത്തിലെ പ്രമുഖ അന്താരാഷ്ട്ര കമ്പനികളുടെയും ഏറ്റവും പുതിയ ഡിസൈനുകള്‍ അമീര്‍ നോക്കിക്കണ്ടു. എക്സിബിഷനില്‍ പങ്കെടുക്കുന്ന ഖത്തറി ഡിസൈനര്‍മാരുടെ ചില സൃഷ്ടികളെക്കുറിച്ചും അമീറിന് വിശദീകരണം നല്‍കി.
