

കൊച്ചി: സെഹിയോന്‍ പ്രേഷിത സംഘം ചാരിറ്റബിള്‍ ട്രസ്റ്റിന്റെ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് വി പി എസ് ലേക്ഷോറിന്റെ കൈത്താങ്ങ്. ട്രസ്റ്റിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്കായി വി പി എസ് ലേക്ഷോര്‍ വാഹനം (ഈക്കോ) വാങ്ങി നല്‍കി. വാഹനത്തിന്റെ ആദ്യ യാത്ര കെ ബാബു എം എല്‍ എ ഫ്ളാഗ് ഓഫ് ചെയ്തു.

വാഹനത്തിന്റെ താക്കോല്‍ സെഹിയോന്‍ പ്രേഷിത സംഘം പ്രസിഡന്റ് എം എക്സ് ജൂഡ്‌സണ്‍ ആശുപത്രി മാനേജിങ് ഡയറക്ടര്‍ എസ് കെ അബ്ദുള്ളയില്‍ നിന്ന് സ്വീകരിച്ചു.
എറണാകുളം ജില്ലയില്‍ തെരുവില്‍ കഴിയുന്നവര്‍ക്ക് പിന്തുണയായി ഭക്ഷണം ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ ട്രസ്റ്റ് എത്തിച്ചു നല്‍കുന്നു. വി പി എസ് ലേക്ഷോറിന്റെ കോര്‍പ്പറേറ്റ് സാമൂഹിക പ്രതിബദ്ധത പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് വാഹനം വാങ്ങി നല്‍കിയത്.

വി പി എസ് ലേക്ഷോര്‍ ആശുപത്രിയില്‍ നടന്ന ചടങ്ങില്‍ മരട് മുനിസിപ്പാലിറ്റി കൗണ്‍സിലര്‍ അനീഷ് ഉണ്ണി, ആശുപത്രി സി ഒ ഒ ഡോ. അനൂപ് നമ്പ്യാര്‍, കമ്പനി സെക്രട്ടറി ആര്‍ മുരളീധരന്‍, കോര്‍പറേറ്റ് കമ്മ്യൂണിക്കേഷന്‍സ് മാനേജര്‍ എം മായ, ന്യൂറോസര്‍ജന്‍ ഡോ. അരുണ്‍ ഊമ്മന്‍, തുടങ്ങിയവര്‍ പങ്കെടുത്തു.

