അബു സംറ അതിര്‍ത്തിയില്‍ പുകയിലയും സ്വര്‍ണ്ണവും കടത്താനുള്ള ശ്രമം ഖത്തര്‍ കസ്റ്റംസ് പരാജയപ്പെടുത്തി

Web Desk
0 Min Read

ദോഹ: നിരോധിത പുകയില പദാര്‍ഥങ്ങളും സ്വര്‍ണ്ണാഭരണങ്ങളും കടത്താനുള്ള ശ്രമം ലാന്‍ഡ് കസ്റ്റംസ് വകുപ്പ് പരാജയപ്പെടുത്തി.

city exchange

അബു സംറ അതിര്‍ത്തി ക്രോസിംഗ് വഴി ദോഹയിലേക്ക് എത്തുന്ന വാഹനങ്ങളിലൊന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് സംശയം തോന്നിയതിനെ തുടര്‍ന്നാണ് പരിശോധന നടത്തിയത്.

പ്രത്യേക സ്‌കാനിംഗ് ഉപകരണങ്ങള്‍ ഉപയോഗിച്ച് വാഹനം പരിശോധിച്ചപ്പോള്‍ എഞ്ചിന്‍ കമ്പാര്‍ട്ടുമെന്റിലും വാഹനത്തിന്റെ സ്‌പെയര്‍ ടയറിലും ഒളിപ്പിച്ച നിലയില്‍ ബാഗുകള്‍ കണ്ടെത്തുകയായിരുന്നു. കൂടാതെ, വാഹനത്തിന്റെ ഡ്രൈവറെ പരിശോധിച്ചപ്പോള്‍ വസ്ത്രത്തിനടിയില്‍ ഒളിപ്പിച്ച സ്വര്‍ണ്ണാഭരണങ്ങള്‍ കണ്ടെത്തി.

പിടിച്ചെടുത്ത വസ്തുക്കളുടെ ആകെ ഭാരം 45 കിലോഗ്രാം പുകയിലയും 200 ഗ്രാം സ്വര്‍ണ്ണാഭരണങ്ങളുമാണ്.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!