
മനാമ: പ്രവാസലോകത്തെ വിദ്യാഭ്യാസ ശാക്തീകരണ രംഗത്ത് സജീവ സാന്നിധ്യമായ ഐ സി എഫ് ‘ഗ്ലാഡ് എഡ്യൂക്കേഷന്‍’ പദ്ധതിക്ക് കീഴിലെ വിവിധ ട്രെയിനിങ് കോഴ്സുകള്‍ വിജയകരമായി പൂര്‍ത്തിയാക്കിയവര്‍ക്കുള്ള കോണ്വൊക്കേഷന് സംഗമം പ്രൗഢമായി സംഘടിപ്പിച്ചു. കോഴിക്കോട് മര്‍കസ് ഐ ടി ഐയുമായി സഹകരിച്ച് പ്രവാസികള്‍ക്കായി നടപ്പിലാക്കിയ നാല് സാങ്കേതിക കോഴ്സുകളുടെ സര്‍ട്ടിഫിക്കറ്റ് വിതരണമാണ് ഓണ്‍ലൈനായി നടന്ന പ്രത്യേക ചടങ്ങില്‍ നിര്‍വഹിച്ചത്.

മര്‍കസ് ഡയറക്ടര്‍ ജനറല്‍ സി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്തു. ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര് അനുഗ്രഹ പ്രഭാഷണം നടത്തി. പ്രവാസികളുടെ തൊഴില്‍ നൈപുണ്യവും സാങ്കേതിക പരിജ്ഞാനവും വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള ഇത്തരം വിജ്ഞാന പദ്ധതികള്‍ ശ്ലാഘനീയമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഐ സി എഫ് ഇന്റര്‍നാഷണല്‍ പ്രസിഡന്റ് അബ്ദുല്‍ അസീസ് സഖാഫി മമ്പാട് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.

കേരള സര്‍ക്കാര്‍ സി-ഡിറ്റ് ആന്‍ഡ് അക്ഷയ ഡയറക്ടര്‍ ഡോ. എം അബ്ദുല്‍ റഹ്മാന്, മര്‍കസ് ഐ ടി ഐ പ്രിന്‍സിപ്പല്‍ മുഹമ്മദ് അലി, നിസാര്‍ സഖാഫി, അക്ബര്‍ ബാദുഷ സഖാഫി, ശരീഫ് കാരശ്ശേരി, ഉസ്മാന് സഖാഫി തിരുവത്ര എന്നിവര്‍ സംസാരിച്ചു. ഹമീദ് പരപ്പ സ്വാഗതവും ഫാറൂഖ് കവ്വായി നന്ദിയും രേഖപ്പെടുത്തി. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികളും സംഘടനാ ഭാരവാഹികളും സംഗമത്തില്‍ സന്നിഹിതരായിരുന്നു.
വരും ദിവസങ്ങളില്‍ പ്രവാസലോകത്തെ യുവതലമുറയ്ക്കും ഉദ്യോഗാര്‍ഥികള്‍ക്കും അനുയോജ്യമായ കൂടുതല്‍ നവീന തൊഴിലധിഷ്ഠിത കോഴ്സുകള്‍ ഗ്ലാഡ് എഡ്യൂക്കേഷന്‍ വിപുലമായി അവതരിപ്പിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

