
ദോഹ: സഫാരി ഹൈപ്പര്‍മാര്‍ക്കറ്റില്‍ 50 ശതമാനം വരെ വന്‍ വിലക്കുറവ് പ്രഖ്യാപിച്ചു കൊണ്ട് സെയില്‍ അപ് ടു 50 ശതമാനം ഓഫ് പ്രമോഷന് തുടക്കമായി. ഹൗസ് ഹോള്‍ഡ്, ഇലക്ട്രോണിക്സ്, ടോയിസ് ആന്റ് സ്റ്റേഷനറി, സ്പോര്‍ട്സ്, റെഡിമെയ്ഡ് ആന്റ് ഗാര്‍മെന്റ്സ് തുടങ്ങിയ വിഭാഗങ്ങളില്‍ നിന്നും നിരവധി തെരഞ്ഞെടുത്ത ഉത്പന്നങ്ങള്‍ കുറഞ്ഞ ചെലവില്‍ ലഭ്യമാക്കിയാണ് ഇത്തവണ സഫാരി ഉപഭോക്താക്കള്‍ക്കായി ഈ പ്രമോഷന് അവതരിപ്പിച്ചിട്ടുള്ളത്.

റെഡിമെയ്ഡ് ആന്റ് ഗാര്‍മെന്റ്സ് വിഭാഗത്തില്‍ ട്രെന്‍ഡി വസ്ത്രങ്ങള്‍, റെഡിമെയ്ഡ് തുണിത്തരങ്ങള്‍, വിവിധതരം പാദരക്ഷകള്‍, ലേഡീസ് ഹാന്‍ഡ് ബാഗുകള്‍, ബാക്ക് പാക്ക് തുടങ്ങി എന്നിവയ്ക്ക് ഈ പ്രമോഷനില്‍ വലിയ തോതില്‍ വില കുറച്ചിട്ടുണ്ട്. ഗുണമേന്മയുള്ള ഗാര്‍മെന്റ്സ് ഉത്പന്നങ്ങള്‍ കുറഞ്ഞ നിരക്കില്‍ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇതൊരു മികച്ച അവസരമാണ്.

ഇലക്ട്രോണിക്സ് വിഭാഗത്തില്‍ പ്രമുഖ ബ്രാന്‍ഡുകളുടെ ടെലിവിഷന്‍, വാഷിംഗ് മെഷീന്, റഫ്രിജറേറ്റര്‍ തുടങ്ങിയ ഹോം അപ്ലയന്‍സുകളും ലാപ്ടോപ്പ്, ടാബ്ലറ്റ്, മൊബൈല്‍ ഫോണുകള്‍ തുടങ്ങിയ മറ്റു ഇലക്ട്രോണിക്സ് ഐറ്റംസും സെയില്‍ അപ് ടു 50 ശതമാനം ഓഫ് പ്രമോഷനില്‍ ലഭ്യമാക്കിയിട്ടുണ്ട്. കൂടാതെ ഹൗസ് ഹോള്‍ഡ് വിഭാഗത്തില്‍ ഡിന്നര്‍ സെറ്റ്, കുക്കിംഗ് സെറ്റ്, മറ്റു വീട്ടുപകരണങ്ങള്‍ എന്നിവയെല്ലാം ആകര്‍ഷകമായ ഓഫറില്‍ ലഭ്യമാക്കിയിട്ടുണ്ട്.
ഉയര്‍ന്ന ഗുണനിലവാരമുള്ള സാധനങ്ങള്‍ ഏറ്റവും അനുയോജ്യമായ വിലയില്‍ ആളുകളിലേക്ക് എത്തിക്കുക എന്നതാണ് സഫാരി ഇതിലൂടെ ലക്ഷ്യമിടുന്നത്. ദോഹയിലെ എല്ലാ സഫാരി ഔട്ലെറ്റുകളിലും ഒക്ടോബര്‍ 25 വരെ ഈ പ്രമോഷന് ലഭ്യമാണ്.

