

ദോഹ: അന്താരാഷ്ട്ര തൊഴിലാളി ദിനാഘോഷങ്ങളുടെ ഭാഗമായി ഏഷ്യന്‍ ടൗണ്‍ ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ ഇന്ത്യന്‍ കമ്യൂണിറ്റി ബെനവലന്റ് ഫോറം കള്‍ച്ചറല്‍ ഫിയസ്റ്റ സംഘടിപ്പിച്ചു. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ മുഖ്യാതിഥിയായിരുന്നു. മുഹമ്മദ് ഹസ്സന്‍ അല്‍ ഉബൈദലി, ഇന്ത്യന്‍ അംബാസിഡര്‍ ഡോ. ദീപക് മിത്തല്‍, ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയേ ജോയിന്റ് സെക്രട്ടറി വിപുല്‍, ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷന്‍ ഖത്തര്‍ ഹെഡ് മാക്‌സ് ട്യൂണര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

ഇന്‍ഡസ്ട്രിയല്‍ ഏരിയയിലും പരിസരങ്ങളിലുമുള്ള ആയിരക്കണക്കിന് തൊഴിലാളികളാണ് ഇന്ത്യയുടെ സാംസ്‌ക്കാരികത്തനിമ വിളിച്ചറിയിച്ച വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍ ആസ്വദിക്കാന്‍ എത്തിച്ചേര്‍ന്നത്.

ഇന്ത്യ, നേപ്പാള്‍ എംബസി ഉദ്യോഗസ്ഥര്‍, ഇന്ത്യന്‍ എംബസി അപക്‌സ് ബോഡി ഭാരവാഹികള്‍, സാമൂഹിക- സാംസ്‌ക്കാരിക സംഘടനാ നേതാക്കള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
ഐ സി ബി എഫ് പ്രസിഡന്റ് വിനോദ് നായരുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് ഇന്ത്യന്‍ തൊഴിലാളികള്‍ക്കായി മേള ഒരുക്കിയത്.

