‘പന്തള്‍ച്ചാണ്ടോ’ സി ഡബ്ല്യു എ ഫുട്‌ബോള്‍: കൊടിയത്തൂര്‍ ചാമ്പ്യന്മാര്‍

Web Desk
1 Min Read

ദോഹ: ചെറുവാടി വെല്‍ഫെയര്‍ അസോസിയേഷന്‍ ഖത്തര്‍ (സി ഡബ്ല്യു എ) സംഘടിപ്പിച്ച ‘പന്തള്‍ച്ചാണ്ടോ’ സെവന്‍സ് ഫുട്ബാള്‍ ടൂര്‍ണമെന്റില്‍ കൊടിയത്തൂര്‍ സര്‍വീസ് ഫോറം ടീം ചാമ്പ്യന്മാരായി. വാഖ് വാഴക്കാടിനെയാണ് ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പ്പിച്ചത്.

city exchange

കോഴിക്കോട്, മലപ്പുറം ജില്ലകളിലെ ഏഴ് പ്രാദേശിക ടീമുകള്‍ മാറ്റുരച്ചു. ട്രോഫിയും മെഡലുകളും ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്റര്‍ ജനറല്‍ സെക്രട്ടറി നിഹാദലിയും അമാന ഇന്‍ഷുറന്‍സ് റിലേഷന്‍ഷിപ്പ് മാനേജര്‍ ആസിഫും വിതരണം ചെയ്തു.

ഫാര്‍മ കെയര്‍ എം ഡി നൗഫല്‍ കട്ടയാട്ട്, ബഷീര്‍ തുവാരിക്കല്‍, സി ടി സിദ്ധീഖ്, സാദിക്കലി കൊന്നാലത്ത്, അസീസ് പുറായില്‍, കെ കെ ശിഹാബ്, കെ ടി അമ്മാര്‍, മനുഹാരിസ്, സാഖിബ്,
അജ്മല്‍ ചാലില്‍, ആസിഫ് കുന്നത്ത് എന്നിവര്‍ സമ്മാനവിതരണം നടത്തി.

ഇ എ നാസര്‍ (കൊടിയത്തൂര്‍ സര്‍വീസ് ഫോറം), അക്ബര്‍ വാഴക്കാട് (വാഖ് വാഴക്കാട്), ജുനൈസ് കുനിയില്‍ (കിയ കുനിയില്‍), അനീസ് എരഞ്ഞിമാവ് (എന്‍ എസ് വി ക്യു നെല്ലിക്കാപറമ്പ്), ലബീബ് പാഴൂര്‍ (എവര്‍ ഷൈന്‍ പാഴൂര്‍) എന്നിവര്‍ക്ക് ഉപഹാരം നല്‍കി.

- Advertisement -
Ad image

പ്രസിഡണ്ട് സലിം തോലേങ്ങല്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി കെ ടി യാസര്‍ അഹമ്മദ് സ്വാഗതവും ജനറല്‍ കണ്‍വീനര്‍ ജാബിര്‍ ചെറുവാടി നന്ദിയും പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!