വയറ്റില്‍ ഒളിപ്പിച്ച 80 മയക്കുമരുന്ന് ഗുളികകളുമായി യാത്രക്കാരന്‍ അറസ്റ്റില്‍

Web Desk
0 Min Read

ദോഹ: ഖത്തറിലേക്ക് മയക്കുമരുന്ന് കടത്താനുള്ള ശ്രമം ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പരാജയപ്പെടുത്തി.

city exchange

കസ്റ്റംസ് ഇന്‍സ്പെക്ടറുടെ സംശയത്തെത്തുടര്‍ന്ന് രാജ്യത്തേക്ക് വരുന്ന യാത്രക്കാരില്‍ ഒരാളെ വൈദ്യപരിശോധനയ്ക്ക് റഫര്‍ ചെയ്യുകയായിരുന്നു.
തുടര്‍ന്നാണ് ഇയാളുടെ വയറ്റില്‍ നിന്ന് 376 ഗ്രാം ഹെറോയിനും 107 ഗ്രാം ഭാരമുള്ള ഷാബുവും അടങ്ങിയ 81 കാപ്‌സ്യൂളുകള്‍ പിടിച്ചെടുത്തത്.

ഖത്തറിലേക്ക് അനധികൃത വസ്തുക്കള്‍ കൊണ്ടുവരുന്നതിനെതിരെ കസ്റ്റംസ് അതോറിറ്റി ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നു. യാത്രക്കാരുടെ ശരീരഭാഷ വായിക്കുന്നതിനും കള്ളക്കടത്തുകാരുടെ ഏറ്റവും പുതിയ രീതികളെക്കുറിച്ച് ബോധവാന്മാരാകുന്നതിനുമുള്ള ഏറ്റവും പുതിയ സാങ്കേതികവിദ്യയിലും രീതികളിലും ഇന്‍സ്‌പെക്ടര്‍മാര്‍ മികച്ച പരിശീലനം ലഭിച്ചവരാണെന്നും അധികൃതര്‍ അറിയിച്ചു.

Share This Article
Leave a Comment
error: Content is protected !!