ലോകകപ്പില്‍ ഫുട്ബാളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് ജിയാനി ഇന്‍ഫാന്റിനോ

Web Desk
1 Min Read

ദോഹ: ലോകകപ്പില്‍ ഫുട്ബോളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് ഫിഫ അധ്യക്ഷന്‍ ജിയാനി ഇന്‍ഫാന്റിനോ. ലോകകപ്പ് ടീമുകള്‍ക്കെഴുതിയ കത്തിലാണ് ഫിഫ ഇക്കാര്യം ആവശ്യപ്പെട്ടത്.

city exchange

ഫുട്ബോളില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും മറ്റ് പ്രത്യയശാസ്ത്രപരമോ രാഷ്ട്രീയപരമോ ആയ ‘യുദ്ധങ്ങളിലേക്ക്’ കായിക രംഗത്തെ വലിച്ചിഴക്കരുതെന്നും കത്തില്‍ ആവശ്യപ്പെട്ടു. എല്‍ ജി ബി ടി സമൂഹങ്ങളുടെ മുതല്‍ കുടിയേറ്റ തൊഴിലാളികളുടെ അവകാശങ്ങള്‍ വരെയുളള വിഷയങ്ങള്‍ ഉന്നയിച്ച് ചില ലോകകപ്പ് ടീമുകള്‍ നടത്തിയ നിരവധി പ്രതിഷേധങ്ങളെ തുടര്‍ന്നാണ് ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോയും ഗവേണിംഗ് ബോഡി സെക്രട്ടറി ജനറല്‍ ഫാത്മ സമൂറയും ചേര്‍ന്ന് ലോകകപ്പ് ടീമുകള്‍ക്ക് കത്തയച്ചത്.

രാഷ്ട്രീയ സ്വഭാവമുള്ള നിരവധി വെല്ലുവിളികളും ബുദ്ധിമുട്ടുകളും നിറഞ്ഞ ലോകത്താണ് ഫുട്ബോളും നിലനില്‍ക്കുന്നതെന്നും എന്നാല്‍ നിലവിലുള്ള ഇത്തരം പ്രശ്നങ്ങളിലേക്ക് ഫുട്ബോളിനെ വലിച്ചിഴയ്ക്കാന്‍ അനുവദിക്കരുതെന്നും കത്തില്‍ ആവശ്യപ്പെട്ടു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!