അങ്കമാലി- കുണ്ടന്നൂര്‍ കൊച്ചി ദേശീയപാത 544 ബൈപ്പാസ് പദ്ധതിപുനര്‍വിജ്ഞാപനം ഉടനെന്ന് ബെന്നി ബഹനാന്‍ എം പി

Web Desk
1 Min Read

ആലുവ: അങ്കമാലി കുണ്ടന്നൂര്‍ ദേശീയപാതയുടെ നിര്‍മ്മാണത്തിനായി 3 എ നോട്ടിഫിക്കേഷന്‍ ഉടന്‍ പുറപ്പെടുവിക്കുമെന്ന് ബെന്നി ബഹനാന്‍ എം പി അറിയിച്ചു. 3ഡി നോട്ടിഫിക്കേഷന്‍ കാല പരിധിക്കകം പുറപ്പെടുവിക്കുന്നതിന് സാധിക്കാത്തതിനാല്‍ 2024ല്‍ പുറപ്പെടുവിച്ച 3 അവിജ്ഞാപനം റദ്ദായിരിന്നു.

city exchange

ഇതിനെ തുടര്‍ന്ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രിയ്ക്കും എന്‍ എച്ച് എ ഐ ചെയര്‍മാനും 3 എ നോട്ടിഫിക്കേഷന്‍ പുനപ്രസിദ്ധീക്കരിക്കണമെന്ന് എം പി കത്ത് നല്‍കിയിരുന്നു.

ഇതിന്റെ അടിസ്ഥാനത്തില്‍ പുനര്‍വിജ്ഞാപനത്തിനു മുന്നോടിയായി ട്രാഫിക് സര്‍വ്വേ അടിയന്തരമായി പൂര്‍ത്തീകരിക്കാന്‍ കേന്ദ്ര ഗതാഗത മന്ത്രാലയം ദേശീയപാതാ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കി. ഏഴു ദിവസം നീണ്ടുനില്‍ക്കുന്ന ട്രാഫിക് സര്‍വ്വേ നടപടികള്‍ പൂര്‍ത്തീകരിക്കുന്ന
തോടെ 3 എ നോട്ടിഫിക്കേഷന്‍ പുറപ്പെടുവിക്കും.

അഞ്ചുവര്‍ഷങ്ങള്‍ക്കു മുന്‍പ് നടത്തിയ ട്രാഫിക് സര്‍വ്വേയുടെ അടിസ്ഥാനത്തിലാണ് ആറുവരിപ്പാത നിര്‍മാണത്തിന് പ്രാഥമിക നടപടികള്‍ ആരംഭിച്ചത് ഈ സര്‍വേ റിപ്പോര്‍ട്ട് കാലഹരണപ്പെട്ടതിനാലാണ് പുതിയ സര്‍വേ വേണ്ടി വരുന്നത്. പുതിയ സര്‍വേയുടെ അടിസ്ഥാനത്തിലായിരിക്കും ദേശീയപാതയുടെ ലൈനുകളുടെ എണ്ണം നിശ്ചയിക്കുക.

- Advertisement -
Ad image

അങ്കമാലി- കുണ്ടന്നൂര്‍ ദേശീയപാത ഏറ്റവും അനിവാര്യമായ പദ്ധതിയാണ് എന്ന പ്രാധാന്യം പോഅങ്കമാലി- കുണ്ടന്നൂര്‍ കൊച്ചി ദേശീയപാത 544 ബൈപ്പാസ് പദ്ധതിപുനര്‍വിജ്ഞാപനം ഉടനെന്ന് ബെന്നി ബഹനാന്‍ എം പിലും കല്‍പ്പിക്കാതെ,സംസ്ഥാന സര്‍ക്കാര്‍ നടത്തിയ മെല്ലെപ്പോക്ക് സമീപനമാണ് അങ്കമാലി കുണ്ടന്നൂര്‍ ബൈപ്പാസിന്റെ അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കുന്നതിന് തടസ്സമായത്. ഇതിനെ തുടര്‍ന്ന് ബൈപാസ് പദ്ധതി വൈകിപ്പിക്കുന്ന സംസ്ഥാന സര്‍ക്കാര്‍ നിലപാടുകള്‍ക്കെതിരേ എം പിയുടെ നേതൃത്വത്തില്‍ ബൈപ്പാസ് കടന്നു പോകുന്ന പ്രദേശത്തെ എം എല്‍ എമാരും ജനപ്രതിനിധികളും ഉപവാസ സമരം ഉള്‍പ്പെടെയുള്ള സമരങ്ങളും നടത്തിയിരുന്നു.

Share This Article
Leave a Comment
error: Content is protected !!