ഖത്തര്‍ കെ എം സി സി മുന്‍ വൈസ് പ്രസിഡന്റ് അബ്ബാസ് ഹാജി അന്തരിച്ചു

Web Desk
1 Min Read

ദോഹ: കണ്ണൂര്‍ ജില്ലയിലെ പൊയിലൂര്‍ സ്വദേശിയും സാമൂഹിക, രാഷ്ട്രീയ, വിദ്യാഭ്യാസ, മത മേഖലകളില്‍ സജീവ വ്യക്തിത്വവുമായ മത്തത് അബ്ബാസ് ഹാജി (70) അന്തരിച്ചു. ഖത്തര്‍ ഹമദ് ആശുപത്രിയിലായിരുന്നു അന്ത്യം.

city exchange

ഖത്തര്‍ കെ എം സി സി മുന്‍ വൈസ് പ്രസിഡന്റ്, മുസ്ലിം ലീഗ് മുന്‍ സംസ്ഥാന കൗണ്‍സിലര്‍,
കൂത്തുപറമ്പ് മണ്ഡലം വൈസ് പ്രസിഡന്റ്, മുസ്ലിം ലീഗ് മുന്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ്,
മുന്‍ മഹല്ല് കമ്മിറ്റി സെക്രട്ടറി, തങ്കൂട്ടൂര്‍ യു പി സ്‌കൂള്‍ മാനേജര്‍, അക്കോട് ഇസ്ലാമിക് സെന്റര്‍ പാനൂര്‍ ചാപ്റ്റര്‍ പ്രസിഡന്റ്, ശംസുല്‍ ഉലമ ഇസ്ലാമിക് സെന്റര്‍ പൊയിലൂര്‍ ട്രഷറര്‍, അബുമതര്‍ പ്ലസ് ഹൈപ്പര്‍മാര്‍ക്കറ്റ്, ഹൈലാന്‍ഡ് ഹൈപ്പര്‍ മാര്‍ക്കറ്റ് സ്ഥാപനങ്ങളുടെ മാനേജിങ് ഡയറക്ടര്‍ എന്നീ നിലകളില്‍ അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു.

പിതാവ്: അഹമ്മദ് ഹാജി. മാതാവ്: അയിശു ഹജ്ജുമ്മ. ഭാര്യ: മറിയം. മക്കള്‍: അഫ്‌സല്‍, അനസ്, റാഫി, ബാസിത്, മുഹമ്മദ്, അയിഷ. മരുമക്കള്‍: നബീറ, സബിത, ഷാന, ഷംന ഷെറിന്‍, സിതാര മെഹ്ജബിന്‍, സമീര്‍. സഹോദരങ്ങള്‍: യൂസഫ്, ആമി, പാത്തൂട്ടി.

Share This Article
Leave a Comment
error: Content is protected !!