അംഗനവാടിയിലെ കുഞ്ഞുങ്ങള്‍ക്കുള്ള ബേബി ബെഡ് വിതരണ ഉദ്ഘാടനം നടത്തി

Web Desk
1 Min Read

ആലുവ: എം എല്‍ എയുടെ പ്രത്യേക വികസന ഫണ്ടുപയോഗിച്ച് ചൂര്‍ണ്ണിക്കര പഞ്ചായത്തിലെ അംഗനവാടികളിലെ കുഞ്ഞുങ്ങളുടെ ഉപയോഗത്തിനായി വാങ്ങിയ ബേബി ബെഡുകളുടെ വിതരണ ഉദ്ഘാടനം ചൂര്‍ണ്ണിക്കര പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ അന്‍വര്‍ സാദത്ത് എം എല്‍ എ നിര്‍വ്വഹിച്ചു.

city exchange

പഞ്ചായത്ത് പ്രസിഡന്റ് രാജി സന്തോഷ് അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ വൈസ് പ്രസിഡന്റ് ബാബു പുത്തനങ്ങാടി സ്വാഗതം പറഞ്ഞു. സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍മാന്‍മാരായ മുഹമ്മദ് റഫീക്, റൂബി ജിജി, അംഗങ്ങളായ പി എസ് യൂസഫ്, രാജേഷ് പുത്തനങ്ങാടി, രമണന്‍ ചേലാക്കുന്ന്, സബിത സുബൈര്‍, തായ്ക്കാട്ടുകര സഹകരണ ബാങ്ക് പ്രസിഡന്റ് കെ കെ ജമാല്‍, സി ഡി പി ഒ റീന, ഷീബ ടീച്ചര്‍ എന്നിവര്‍ ആശംസകള്‍ പറയുകയും ഐ സി ഡി എസ് സൂപ്പര്‍ വൈസര്‍ നസീമ കെ ഇ നന്ദി പറയുകയും ചെയ്തു.

Share This Article
Leave a Comment
error: Content is protected !!