നാടക സൗഹൃദം ദോഹ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

Web Desk
1 Min Read

ദോഹ: നാടക സൗഹൃദം ദോഹ 2026- 27 വര്‍ഷത്തെ കമ്മിറ്റി തെരഞ്ഞെടുത്തു. മജീദ് സിംഫണി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ആഷിക് മാഹി മുന്‍ വര്‍ഷത്തെ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജോയിന്റ് സെക്രട്ടറി നിമിഷ വയനാട് സ്വാഗതം പറഞ്ഞു.

city exchange

ഭാരവാഹികളായി ഇഖ്ബാല്‍ ചേറ്റുവ (പ്രസി), നിമിഷ വയനാട് (സെക്ര), നവാസ് മുക്രിയത്ത് (ട്രഷ)
എന്നിവരെ തെരഞ്ഞെടുത്തു.

നാടക സൗഹൃദം ദോഹയുടെ സജീവ പ്രവര്‍ത്തകനായിരുന്ന എ വി എം ഉണ്ണിയ്ക്ക് നാടക സൗഹൃദം ദോഹ പൊന്നാട അണിയിച്ചു ആദരവ് നല്‍കി. അദ്ദേഹത്തിന്റെ ഇതുവരെയുള്ള 40 വര്‍ഷത്തോളം നടത്തിയ നാടക കലാമേഖലയിലെ സംഭാവനകള്‍ മാനിച്ചാണ് ഈ ആദരവ്.

യോഗത്തില്‍ ബഷീര്‍ ജൈദ, രാജു പൊടിയന്‍, എ വി എം ഉണ്ണി, സജീവ് ജേക്കബ്, മല്ലിക ബാബു, മുത്തു ഐ സി ആര്‍ സി, മുസ്തഫ എലത്തൂര്‍, റഫീക്ക് മേച്ചേരി തുടങ്ങിയവര്‍ പ്രസംഗിച്ചു. പ്രദോഷ് നന്ദി പറഞ്ഞു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!