യു എ ഇയില്‍ കോവിഡ് നിയന്ത്രണങ്ങളില്‍ ഇന്നുമുതല്‍ ഇളവ്

Web Desk
1 Min Read

ദുബൈ: രണ്ടര വര്‍ഷത്തോളം നീണ്ടുനിന്ന എല്ലാ കോവിഡ് നിയന്ത്രണങ്ങളും യു എ ഇ എടുത്തുകളഞ്ഞു. മാസ്‌ക് ധരിക്കുന്നതിനുള്ള നിയമങ്ങളില്‍ കൂടുതല്‍ ഇളവ് വരുത്തിയിട്ടുണ്ടെങ്കിലും ചിലയിടങ്ങളില്‍ ഇപ്പോഴും മാസ്‌ക് ധരിക്കേണ്ടതുണ്ട്.

city exchange

ആരാധനാലയങ്ങളും പള്ളികളുമുള്‍പ്പെടെയുള്ള ഓപ്പണ്‍ ആന്റ് ക്ലോസ്ഡ് സ്‌പേസുകളിലെല്ലാം മാസ്‌ക് ഓപ്ഷണല്‍ ആയിരിക്കുമെങ്കിലും പ്രത്യേക കേന്ദ്രങ്ങളിലും ആരോഗ്യ സ്ഥാപനങ്ങളിലും മാസ്‌ക് ധരിക്കല്‍ ഇപ്പോഴും നിര്‍ബന്ധമാണ്. എന്നാല്‍ പള്ളികളിലും മറ്റു പ്രാര്‍ഥനാ ഇടങ്ങളിലും പ്രാര്‍ഥനയ്ക്കായി സ്വന്തം മുസ്വല്ലകള്‍ കൊണ്ടുവരേണ്ടതുണ്ടോയെന്നതിലും ഇനി മുതല്‍ ജനങ്ങള്‍ക്ക് തങ്ങളുടെ സൗകര്യം പോലെ പ്രവര്‍ത്തിക്കാം. പുതിയ ഇളവുകള്‍ ഇന്നു രാവിലെ ആറു മണി മുതലാണ് നിലവില്‍ വന്നത്.

പൊതു ഇടങ്ങളിലും മറ്റും പ്രവേശിക്കുന്നതിന് ഇനിമുതല്‍ അല്‍ ഹൂസ്ന്‍ ആപ്പിലെ ഗ്രീന്‍ പാസും ആവശ്യമില്ല. പോസിറ്റീവ് കേസുകള്‍ക്കായി അഞ്ച് ദിവസത്തെ ഐസൊലേഷന്‍ കാലയളവ് നിലനില്‍ക്കും. പി സി ആര്‍ പരിശോധനയും ആരോഗ്യ സൗകര്യങ്ങളും തുടര്‍ന്നും പ്രവര്‍ത്തിക്കുമെന്നും നാഷണല്‍ എമര്‍ജന്‍സി ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോറിറ്റി (എന്‍ സി ഇ എം എ) അറിയിച്ചിട്ടുണ്ട്.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!