ഖത്തര്‍ വെളിച്ചം അംഗങ്ങള്‍ക്ക് ഭീമാ ഇന്‍ഷൂറന്‍സ് പോളിസി

Web Desk
1 Min Read

ദോഹ: ഖത്തര്‍ വെളിച്ചം ഐ സി ബി എഫ് ഭീമാ ഇന്‍ഷുറന്‍സുമായി കൈകോര്‍ത്ത് പദ്ധതി ആരംഭിച്ചു. വെളിച്ചം അംഗങ്ങളുടെ ഇന്‍ഷുറന്‍സ് രേഖകള്‍ ഐ സി ബി എഫിന് കൈമാറി.

city exchange

വെളിച്ചം ജനറല്‍ സെക്രട്ടറി ജംഷീര്‍ പി കെ, വൈസ് ചെയര്‍മാന്‍ റഫീഖ് സൂപ്പി, ട്രഷറര്‍ നിയാസ്, ജോയിന്റ് സെക്രട്ടറി അക്ബര്‍ എന്നിവര്‍ അബ്ദുറഊഫ് കൊണ്ടോട്ടിയുടേയും കരോള്‍ ഗോണ്‍സാല്‍വസിന്റേയും സാന്നിധ്യത്തില്‍ ഐ സി ബി എഫ് വൈസ് പ്രസിഡണ്ട് വിനോദ് നായര്‍ക്ക് കൈമാറി.

ഇന്ത്യന്‍ കമ്മ്യൂണിറ്റി ബെനവലന്റ് ഫോറം, ദമാന്‍ ഇസ്‌ലാമിക് ഇന്‍ഷൂറന്‍സ് കമ്പനി (ഭീമ)യുമായി സഹകരിച്ചു കുറഞ്ഞ പ്രീമിയം നിരക്കില്‍ ലഭ്യമാക്കുന്ന പദ്ധതിയാണ് ഭീമ ഇന്‍ഷൂറന്‍സ്.
125 റിയാല്‍ മുടക്കിയാല്‍ രണ്ടു വര്‍ഷത്തേക്കുള്ള പരിരക്ഷ ലഭ്യമാകും. ഒരു ലക്ഷം ഖത്തര്‍ റിയാല്‍, അമ്പതിനായിരം ഖത്തര്‍ റിയാല്‍ എന്നീ റേഞ്ചിലാണ് ഇന്‍ഷുറന്‍സ് കവറേജ് ലഭ്യമാവുന്നത്.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!