പി പി നാസറിന്റെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരം; യാത്രാമംഗളങ്ങള്‍ നേര്‍ന്ന് കെ എം സി സി

Web Desk
1 Min Read

ദോഹ: മൂന്ന് പതിറ്റാണ്ടുകാലത്തെ പ്രവാസ ജീവിതത്തിന് ശേഷം നാട്ടിലേക്ക് മടങ്ങുന്ന കെ എം സി സി സജീവ പ്രവര്‍ത്തകന്‍ പി പി നാസറിന് ഖത്തര്‍ വില്യാപ്പള്ളി പഞ്ചായത്ത് കമ്മിറ്റി അരോമ ഹാളില്‍ യാത്രയയപ്പ് നല്‍കി.

city exchange

പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് തിയ്യാറമ്പത്ത് കുഞ്ഞമ്മത് അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സിക്രട്ടറി അത്തീഖ് റഹ്മാന്‍ ഉദ്ഘാടനം ചെയ്തു.

റഷീദ് മുസ്ല്യാര്‍ പ്രാര്‍ഥനയ്ക്ക് നേതൃത്വം നല്‍കി.
ഷരീഫ് മേമുണ്ട, ലത്തീഫ് തിരുവോത്ത്, ഫൈസല്‍ അരോമ, ശബീര്‍ മേമുണ്ട, ഗഫൂര്‍ എന്‍ പി, സമദ് കടമേരി, കെ എം നാസര്‍, നാസര്‍ നീലിമ, റഫീഖ് കോടേരി, നൗഷാദ് കീഴല്‍, പി വി എ നാസര്‍ എന്നിവര്‍ ആശംസ അര്‍പ്പിച്ചു പ്രസംഗിച്ചു.

ചിട്ടയായ പ്രവര്‍ത്തനവും ജീവകാരുണ്യ രംഗത്തെ സേവനവും കൊണ്ട് സംഘടനാ രംഗത്തെ സജീവമാക്കിയ വ്യക്തിത്വമായിരുന്നു പി പി നാസറെന്ന് പ്രസംഗികര്‍ അഭിപ്രായപ്പെട്ടു.

- Advertisement -
Ad image

മുതിര്‍ന്ന നേതാവും മാധ്യമ പ്രവര്‍ത്തകനുമായ പി വി എ നാസര്‍, പഞ്ചായത്ത് ഭാരവാഹി ഫസല്‍ മേമുണ്ട എന്നിവര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ ഉപഹാരം സമര്‍പ്പിച്ചു. ഷാനിബ് വാരിപറമ്പത്ത് സ്വാഗതവും അബ്ദുല്ല വൈക്കിലിശ്ശേരി നന്ദിയും പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!