Connect with us

Community

ഖത്തറില്‍ നിന്നും ഉംറക്കു പോകവേ വാഹനാപകടത്തില്‍ പരുക്കേറ്റവരെ വാര്‍ഡിലേക്ക് മാറ്റി; മരിച്ചവരുടെ ബന്ധുക്കള്‍ ഞായറാഴ്ചയെത്തും

Published

on


ത്വാഇഫ്: ഖത്തറില്‍ നിന്നും ഉംറക്കു പോകവേ വാഹനം മറിഞ്ഞ് മൂന്നു പേര്‍ മരിച്ച സംഭവത്തില്‍ പരിക്കേറ്റവരെ തീവ്രപരിചരണ വിഭാഗത്തില്‍ നിന്നും വാര്‍ഡിലേക്ക് മാറ്റി. പാലക്കാട് സ്വദേശികളായ ഫൈസല്‍, ഭാര്യാ പിതാവ് അബ്ദുല്‍ ഖാദര്‍ എന്നിവരെയാണ് വാര്‍ഡിലേക്ക് മാറ്റിയത്. കാര്യമായി പരിക്കേറ്റിട്ടില്ലാത്ത ഫൈസലിന്റെ ഭാര്യ സുമയ്യയെ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തു.

ഖത്തറില്‍ നിന്നും ഉംറ നിര്‍വഹിക്കാന്‍ വരുന്നതിനിടെ ത്വാഇഫിന് സമീപം കാര്‍ മറിഞ്ഞ് സുമയ്യയുടെ ഉമ്മ സാബിറ, മക്കളായ അഭിയാന്‍, അഹിയാന്‍ എന്നിവരാണ് മരിച്ചത്. ഇവരുടെ മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ ഫൈസലിന്റെ മാതാവും ഭാര്യാ സഹോദരിയും ഭര്‍ത്താവും ഞായറാഴ്ച പുലര്‍ച്ചെ ജിദ്ദയിലെത്തും. ഫൈസലിന്റെ സഹോദരന്‍ റിയാദില്‍ നിന്നും സുമയ്യയുടെ സഹോദരന്‍ ദുബായില്‍ നിന്നും ത്വാഇഫില്‍ എത്തിയിട്ടുണ്ട്.

ഖത്തറില്‍ ഹമദ് മെഡിക്കല്‍ കോര്‍പറേഷനിലാണ് ഫൈസലും ഭാര്യയും സുമയ്യയും ജോലി ചെയ്യുന്നത്. നാലു വര്‍ഷം മുമ്പാണ് ഇവര്‍ സൗദിയില്‍ നിന്നും ഖത്തറിലെത്തിയത്. നേരത്തെ മക്ക കിംഗ് അബ്ദുല്ല മെഡിക്കല്‍ സിറ്റിയിലായിരുന്നു ഇരുവരും ജോലി ചെയ്തിരുന്നത്.

ആഗോളവാര്‍ത്ത സോഷ്യല്‍ മീഡിയകളിലേക്ക് താഴെ കാണുന്ന ലിങ്കുകള്‍ ക്ലിക്ക് ചെയ്യുക:

വാട്സ്ആപ് ഗ്രൂപ്പിന്‌:
https://chat.whatsapp.com/IyMsNUuLBsVIdCocaS1ycb

ഫേസ്ബുക്ക് പേജിന്:
https://www.facebook.com/aagolavartha

ടെലഗ്രാം:
https://t.me/joinchat/sJJyVd4C5jFlMDQ1

ട്വിറ്റര്‍:
https://twitter.com/aagolavartha

ഇന്‍സ്റ്റാഗ്രാം:
https://www.instagram.com/aagolavartha/

യൂട്യൂബ്:
https://www.youtube.com/channel/UCaCF_ZmKirRGorI6BryvU3g

ഗൂഗ്ള്‍ ന്യൂസ്:
shorturl.at/guPV7


error: Content is protected !!