
മനാമ: 1984ലാണ് കുടക് കുശാല്‍നഗര്‍ സ്വദേശി മുഹമ്മദ് സീദി ബഹ്‌റൈനിലെത്തിയത്. 22 വയസ്സായിരുന്നു പ്രായം. തുടര്‍ന്നുള്ള 40 വര്‍ഷത്തിലേറെ നീണ്ടുനിന്ന പ്രവാസ ജീവിതയാത്രക്ക് തുടക്കം കുറിക്കുകയായിരുന്നു അദ്ദേഹം. തുടക്കത്തില്‍ അല്‍മെഅദ്ദയിദ് സ്റ്റേഷനറിയില്‍ സെയി ല്‍സ്മാനായണ് മുഹമ്മദ് സീദി കരിയര്‍ ആരംഭിച്ചത്.

പിന്നീട് 1989 അവാല്‍ സ്റ്റേഷനറിയില്‍ ഇന്‍ഡോര്‍ സെയില്‍സ്മാന്‍, സെയില്‍സ് ഇന്‍ചാര്‍ജ്, ഔട്ട് ഡോര്‍ സെയില്‍സ് എക്‌സിക്യൂട്ടീവ് എന്നീ തസ്തി കകളില്‍ ജോലി ചെയ്തു. 2007 മുതല്‍ ജനറല്‍ മാ നേജരായി അതേ സ്ഥാപനത്തില്‍ സ്ഥാനക്കയറ്റം ലഭിച്ചു. തുടര്‍ന്ന് 2026 ജനുവരിയില്‍ അതേ തസ്തികയില്‍ റിട്ടയര്‍ ചെയ്തു.

ജോലിക്കൊപ്പം സാമൂഹിക സേവനത്തിലും രംഗങ്ങളിലും മുഹമ്മദ് സീദി സജീവ സാന്നിധ്യ മായിരുന്നു. 1985ല്‍ മംഗലൂര്‍ അസോസിയേഷന്റെ സെക്രട്ടറിയായി സാമൂഹിക പ്രവര്‍ത്തന രംഗത്ത് പ്രവേശിച്ച അദ്ദേഹം, 1987 മുതല്‍ കുടക് സുന്നി ജമാഅത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ നിര്‍ണായക പങ്കുവഹിച്ചു. വര്‍ഷങ്ങളോളം ജനറല്‍ സെക്രട്ടറിയായും പിന്നീട് പ്രസിഡന്റായും സേവനം അനുഷ്ഠിച്ചു. സുള്ളിയ വെല്‍ഫെയര്‍ അസോ സിയേഷന്റെ പ്രസിഡന്റായിരുന്ന അദ്ദേഹം ഇപ്പോഴും ചീഫ് അഡൈ്വസറായി സംഘടനയുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചുവരുന്നു.
മത- സാമൂഹിക സംഘടനകളോടുള്ള അദ്ദേഹ ത്തിന്റെ പ്രതിബദ്ധത ശ്രദ്ധേയമാണ്. ബഹ്‌റൈന്‍ കേരള സുന്നി ജമാഅത്തുമായി വര്‍ഷങ്ങളോളം സജീവമായി പ്രവര്‍ത്തിച്ചശേഷം ഐ സി എഫിന്റെ വിവിധ ഉത്തരവാദിത്തങ്ങള്‍ വഹിച്ചിട്ടുണ്ട്. ദക്ഷിണ കര്‍ണാടക സുന്നി സെന്റര്‍ പ്രസിഡന്റായും ചീഫ് അഡൈ്വസറായും ദീര്‍ഘകാലം സേവനം ചെയ്ത അദ്ദേഹം ദാര്‍ അല്‍ഹുദ തമ്പിനമക്കിക്ക് ഒരു വര്‍ഷത്തിലധികം ചീഫ് അഡൈ്വസറായും പ്രവര്‍ത്തിച്ചു. നിലവില്‍ കഴിഞ്ഞ മൂന്നു വര്‍ഷമായി ദക്ഷിണ കര്‍ണാടക സുന്നി സെന്ററിന്റെ ഗ്ലോബല്‍ വര്‍ക്കിങ് പ്രസിഡന്റായി സേവനം അനുഷ്ഠിച്ചുവരികയാണ്. നാട്ടില്‍ അല്‍ ഇഹസാന്‍ ഗ്രൂപ്പ് ഓഫ് എജുക്കേഷന്റെ സ്‌കൂളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാനാണ് താത്പര്യമെന്ന് മുഹമ്മദ് സീദി പറഞ്ഞു.
30 വര്‍ഷത്തോളമായി കുടുംബം ബഹ്‌റൈനിലുണ്ട്. മൂത്ത മകന്‍ മുഫസ്സല്‍ ദുബൈയില്‍ സോഫ്റ്റ്വെയര്‍ എന്‍ജിനീയറായി ജോലി ചെയ്യുന്നു. ഇളയ മകന്‍ മുര്‍ഷിദ് സീദി ബഹ്‌റൈനില്‍ അക്കൗണ്ടന്റായി സേവനം അനുഷ്ഠിക്കുന്നു.
നാല് പതിറ്റാണ്ട് കാലത്തെ സേവനത്തിന് ശേഷം പ്രവാസം മതിയാക്കുന്ന സീദിക്ക് ഐ സി എഫ്, ആര്‍ എസ് സി പ്രവര്‍ത്തകര്‍ ഹൃദ്യമായ യാത്രയയപ്പ് നല്‍കി.

