വിവ സ്‌പോര്‍ട്‌സ് ഫെസ്റ്റ് സമാപിച്ചു; റെഡ് റൈഡേഴ്‌സ് ഓവര്‍ഓള്‍ ചാമ്പ്യന്മാര്‍

Web Desk
1 Min Read

ദോഹ: വിവാ സംഘടിപ്പിച്ച വിവ സ്‌പോര്‍ട്‌സ് സ്‌പോര്‍ട്‌സ് ഫെസ്റ്റ് സമാപിച്ചു. കുട്ടികള്‍, വനിതകള്‍, യുവാക്കള്‍, മുതിര്‍ന്നവര്‍ എന്നിവരെ ഉള്‍പ്പെടുത്തി നടത്തിയ മത്സരങ്ങളില്‍ എല്ലാ വിഭാഗങ്ങളിലും മികച്ച പങ്കാളിത്തമുണ്ടായി.

city exchange

ക്രിക്കറ്റ്, ഫുട്‌ബോള്‍, ബാഡ്മിന്റണ്‍, വോളിബോള്‍, കബഡി, ട്രാക്ക് ഇവന്റുകള്‍, ഇന്‍ഡോര്‍ ഗെയിംസ്, ലേഡീസ് മത്സരങ്ങള്‍, കിഡ്‌സ് ഇവന്റുകള്‍ തുടങ്ങിയവയില്‍ എട്ട് ടീമുകള്‍ ശക്തമായ പ്രകടനമാണ് കാഴ്ചവെച്ചത്.

എല്ലാ മത്സരങ്ങളും പൂര്‍ത്തിയായതിന് ശേഷം പ്രഖ്യാപിച്ച ഓവര്‍ഓള്‍ ചാമ്പ്യന്‍ഷിപ്പില്‍ പോയിന്റുമായി റെഡ് റൈഡേഴ്‌സ് ഓവര്‍ഓള്‍ ചാമ്പ്യന്മാരായി. പോയിന്റുമായി ഓറഞ്ച് വാരിയേഴ്‌സ് രണ്ടാം സ്ഥാനവും 46 പോയിന്റുമായി യെല്ലോ ബ്ലാസ്റ്റേഴ്‌സ് മൂന്നാം സ്ഥാനവും നേടി.

മറ്റ് ടീമുകളുടെ പോയിന്റ് നില: വൈറ്റ് കിംഗ്‌സ് 31, ബ്ലാക്ക് ചാലഞ്ചേഴ്‌സ് 27, ബ്ലൂ സോള്‍ജേഴ്‌സ് 24.5, ഗ്രീന്‍ റോയല്‍സ് 19.5, മറൂണ്‍ ഫൈറ്റേഴ്‌സ് 19.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!