Entertainment
കലാരഞ്ജിനി- കല്‍പ്പന- ഉര്‍വശി കുടുംബത്തില്‍ നിന്നും ഒരു താരം കൂടി
കൊച്ചി: മലയാളം, തമിഴ് സിനിമാ ലോകത്തെ ശ്രദ്ധേയ സഹോദരികളായ കലാരഞ്ജിനി, കല്‍പ്പന, ഉര്‍വ്വശി കുടുംബത്തില്‍ നിന്നും ഒരാള്‍ കൂടി സിനിമയിലെത്തുന്നു. ഇവരുടെ അമ്മാവന്റെ മകന്റെ മകന്‍ അഭയ് ശങ്കറാണ് യോസി എന്ന തമിഴ് ചിത്രത്തിലൂടെ അഭ്രപാളിയിലെത്തുന്നത്. സിനിമ മാര്‍ച്ച് 31ന് തിയേറ്ററുകളില്‍ റിലീസ് ചെയ്യും.

ജെ ആന്‍ഡ് എ പ്രൈം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സ്റ്റീഫന്‍ എം ജോസഫ് തിരക്കഥയും സംവിധാനവും ചെയ്യുന്ന തമിഴ് ചിത്രമാണ് ‘യോസി’. തമിഴിന് പുറമേ മലയാളത്തിലും പുറത്തിറങ്ങുന്ന യോസി ത്രില്ലര്‍ പശ്ചാത്തലത്തിലുള്ള എന്റര്‍ടൈന്‍മെന്റ് ചിത്രമാണിത്.
ജെ ആന്‍ഡ് എ പ്രൈം പ്രൊഡക്ഷന്‍സും എ വി ഐ മൂവി മേക്കര്‍സ് എന്ന ബാനറും കൂടി ചേര്‍ന്നാണ് യോസി പ്രേക്ഷകര്‍ക്ക് മുന്നിലെത്തിക്കുന്നത്. 72 ഫിലിം കമ്പനിയാണ് ആണ് ഈ ചിത്രത്തിന്റെ വൈഡ് റിലീസ് വിതരണം ഏറ്റെടുത്തിരിക്കുന്നത്.
ഇടുക്കി, നാഗര്‍കോവില്‍, ചെന്നൈ എന്നിവിടങ്ങളിലായാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്. നായകനായി അരങ്ങേറുന്ന ആദ്യ ചിത്രത്തില്‍ തന്നെ വളരെ സാഹസികവും വെല്ലുവിളികള്‍ നിറഞ്ഞതുമായ കഥാപാത്രം കിട്ടിയതിന്റെ ആവേശത്തിലാണ് അഭയ് ശങ്കര്‍. നീറ്റ് മെഡിക്കല്‍ പരീക്ഷയെ ഭയന്ന് വീട്ടുകാരുടെ സമ്മര്‍ദ്ദം താങ്ങാനാവാതെ ആത്മഹത്യയ്ക്ക് ശ്രമിക്കുന്ന വിദ്യാര്‍ഥിയുടെ ജീവിത യാത്ര കാണിക്കുന്ന കഥാപാത്രത്തെയാണ് അഭയ് ശങ്കര്‍ ഈ ചിത്രത്തില്‍ ചെയ്തിരിക്കുന്നത്. കൊടുംകാട്ടില്‍ പെട്ടു പോവുന്ന ആ വ്യക്തിക്ക് പിന്നെ എന്ത് സംഭവിച്ചു എന്നുള്ളതാണ് ഈ ചിത്രത്തിലെ പ്രധാന ആകര്‍ഷണം.
സസ്‌പെന്‍സ് രംഗങ്ങളും ത്രില്ലിംഗ് അനുഭവങ്ങളുമായിരിക്കും ഈ സിനിമ പ്രേക്ഷകര്‍ക്കു തരുന്നത്. അപകടകരമായ രംഗങ്ങള്‍ തുടക്കം മുതല്‍ അവസാനം വരെയും കൊടുംകാട്ടിനുള്ളില്‍ പാതിരാത്രിയിലുമായാണ് ചിത്രീകരിച്ചതെന്നും അത് വളരെ പ്രയാസമേറിയതാണെങ്കിലും സന്തോഷത്തോടെ ചെയ്യാന്‍ പറ്റിയെന്നും അഭയ് ശങ്കര്‍ പറയുന്നു.
മുംബൈയില്‍ കായിക താരവും നിരവധി കമേഴ്‌സ്യല്‍ പരസ്യ ചിത്രങ്ങളും ചെയ്തിട്ടുള്ള മലയാളി പുതുമുഖമായ രേവതി വെങ്കട്ട് ആണ് ഈ ചിത്രത്തിലെ നായിക. കൂടാതെ ഉര്‍വശിയും കലാരഞ്ജിനിയും ഈ സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്. പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇരുവരും ഒരുമിച്ച് അഭിനയിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്.
ഇവരെ കൂടാതെ അര്‍ച്ചന ഗൗതം, സാം ജീവന്‍, അച്ചു മാളവിക, ശരവണന്‍, മയൂരന്‍, കൃഷ്ണ, ബാര്‍ഗവ് സൂര്യ എന്നിവരും ഈ സിനിമയില്‍ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. ത്രില്ലര്‍ സിനിമയെന്നതിനു പുറമെ ആത്മഹത്യക്ക് എതിരായ സന്ദേശം കൂടി ഈ ചിത്രം പ്രേക്ഷകര്‍ക്കു നല്‍കുന്നുണ്ട്.
ആറുമുഖം ആണ് ക്യാമറാമാന്‍. ‘ദൃശ്യം’ സിനിമയുടെ സ്റ്റണ്ട് മാസ്റ്റര്‍ ആയിരുന്ന ജാക്കി ജോണ്‍സണ്‍ അതിസാഹസികമായ ആക്ഷന്‍ രംഗങ്ങള്‍ ചിത്രീകരിച്ചിരിക്കുന്നു.
പെരിയസാമിയും ആനന്ദ് കൃഷ്ണയും ആണ് സെക്കന്റ് യൂണിറ്റ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. ജയ് കൊറിയോഗ്രാഫി നിര്‍വഹിച്ച സിനിമയ്ക്കായി ഡയാന വിജയകുമാരി വസ്ത്രാലങ്കാരവും കലൈവാണി മേക്കപ്പും ഗിരീഷ് അമ്പാടി സ്റ്റില്‍ ഫോട്ടോഗ്രാഫിയും നിര്‍വഹിച്ചിരിക്കുന്നു.
സിനിമയിലെ നാല് ഗാനങ്ങള്‍ക്ക് കെ കുമാര്‍, റോബിന്‍ രാജശേഖര്‍, വി അരുണ്‍, എ എസ് വിജയ് എന്നിവരാണ് സംഗീതം നല്‍കിയിരിക്കുന്നത്. കാര്‍ത്തിക് പാടിയ ‘അന്‍പേ അന്‍പേ’ എന്ന പാട്ടിന്റെ ലിറിക്കല്‍ വീഡിയോ യൂട്യൂബില്‍ സൂപ്പര്‍ ഹിറ്റ് ആണ്. കെ ജി എഫ് പോലുള്ള വലിയ സിനിമകളുടെ ഓഡിയോ അവകാശമുള്ള എം ആര്‍ ടി മ്യൂസിക് ആണ് ഈ ചിത്രത്തിന്റെ ഓഡിയോ അവകാശം വാങ്ങിയിരിക്കുന്നത്. എല്‍ ആന്റ് ടി എഡ്യൂടെക് ക്യാമ്പയിന്‍ സ്‌പോണ്‍സര്‍ ആയും ഈ ചിത്രത്തിന്റെ ഭാഗമായിരിക്കുകയാണ്. കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് പ്രൊമോഷന്‍ പാര്‍ട്ണര്‍ ആയി കൂടെ ചേര്‍ന്നിരിക്കുകയാണ്. തമിഴില്‍ സൂര്യന്‍ എഫ് എമ്മും മലയാളത്തില്‍ റെഡ് എഫ് എമ്മും ആണ് ഈ സിനിമയുടെ റേഡിയോ പാര്‍ട്ണര്‍സ്.
ആഗോളവാര്‍ത്ത സോഷ്യല്‍ മീഡിയകളിലേക്ക് താഴെ കാണുന്ന ലിങ്കുകള്‍ ക്ലിക്ക് ചെയ്യുക:
വാട്സ്ആപ് ഗ്രൂപ്പിന്:
https://chat.whatsapp.com/IyMsNUuLBsVIdCocaS1ycb
ഫേസ്ബുക്ക് പേജിന്:
https://www.facebook.com/
ടെലഗ്രാം:
https://t.me/joinchat/
ട്വിറ്റര്‍:
https://twitter.com/
ഇന്‍സ്റ്റാഗ്രാം:
https://www.instagram.com/
യൂട്യൂബ്:
https://www.youtube.com/
ഗൂഗ്ള്‍ ന്യൂസ്:
shorturl.at/guPV7



