സൗമ്യ മേനോന്‍ നായികയാവുന്ന ‘ലെഹരായി’ ഡിസംബര്‍ 9ന് തീയേറ്ററുകളിലേക്ക്

Web Desk
1 Min Read

കൊച്ചി: മലയാളിയായ സൗമ്യ മേനോന്റെ ഏറ്റവും പുതിയ തെലുങ്ക് ചിത്രമായ ‘ലെഹരായി’ റിലീസിന് ഒരുങ്ങി. ഡിസംബര്‍ 9ന് ആണ് ചിത്രം റിലീസ് ചെയ്യുന്നത്. ചിത്രത്തില്‍ സൗമ്യയുടെ നായകനായി തെലുങ്ക് താരം രഞ്ജിത്ത് അഭിനയിക്കുന്നു.

city exchange

എസ് എല്‍ എസ് മൂവീസിന്റെ ബാനറില്‍ ബേക്കേം വേണുഗോപാല്‍, മഡ്ഡിറെഡ്ഢി ശ്രീനിവാസ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ലെഹരായി സംവിധാനം ചെയ്തിരിക്കുന്നത് രാമകൃഷ്ണ പരമഹംസയാണ്.

പറുചുരി നരേഷ് ആണ് ചിത്രത്തിന്റെ തിരക്കഥ നിര്‍വഹിച്ചിരിക്കുന്നത്. രാമജോഗൈ ശാസ്ത്രി, കാസര്‍ള ശ്യാം, ശ്രീമണി, ഉമ മഹേഷ്, പാണ്ടു തനൈരു എന്നിവരുടെ വരികള്‍ക്ക് സംഗീതം നല്‍ക്കുന്നത് ഗാന്റടി കൃഷ്ണയാണ്.

- Advertisement -
Ad image

എം എന്‍ ബാല്‍റെഡ്ഡിയാണ് ചിത്രത്തിന്റെ ക്യാമറ നിര്‍വ്വഹിച്ചിരിക്കുന്നത്. എഡിറ്റര്‍: പ്രാവിന്‍ പുടി, സ്റ്റണ്ട്‌സ്: ശങ്കോര്‍, കൊറിയോഗ്രാഫര്‍സ്: അജയ് സായി, വെങ്കട്ട് ദീപ്. വാര്‍ത്ത പ്രചരണം: പി ശിവപ്രസാദ്.

Share This Article
Leave a Comment
error: Content is protected !!