പുതിയ പോസ്റ്ററുമായി പുഴു

Web Desk
1 Min Read

കൊച്ചി: മമ്മൂട്ടിയും പാര്‍വ്വതി തിരുവോത്തും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പുഴുവിന്റെ ഏറ്റവും പുതിയ പോസ്റ്റര്‍ പുറത്തിറക്കി.

city exchange

നവാഗതയായ രത്തീന ശര്‍ഷാദ് സംവിധാനം ചെയ്യുന്ന പുഴുവിന്റെ നിര്‍മ്മാണം സിന്‍-സില്‍ സെല്ലുല്ലോയ്ഡിന്റെ ബാനറില്‍ എസ് ജോര്‍ജ്ജും വിതരണം വേഫേറര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാനും നിര്‍വ്വഹിച്ചിരിക്കുന്നു.

മമ്മൂട്ടി, പാര്‍വ്വതി തിരുവോത്ത്, മാസ്റ്റര്‍ വസുദേവ് സജീഷ് എന്നിവരാണ് ചിത്രത്തിന്റെ രണ്ടാമത്തെ പോസ്റ്ററില്‍ ഉള്‍പെടുത്തിയിട്ടുള്ള താരങ്ങള്‍.

- Advertisement -
Ad image

ചിത്രത്തിന്റെതായി ആദ്യം പുറത്തിറങ്ങിയ ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ മമ്മൂട്ടിയുടെ ലുക്കിനു മികച്ച അഭിപ്രായങ്ങള്‍ ആണ് സാമൂഹ്യ മാധ്യമങ്ങളില്‍ നിന്നും പ്രേക്ഷകരില്‍ നിന്നും ലഭിച്ചത്. പുറത്തിറങ്ങിയ പുതിയ പോസ്റ്ററില്‍ പാര്‍വ്വതി തിരുവോത്തിന്റെ വ്യത്യസ്തമായ ഭാവപകര്‍ച്ചക്ക് പ്രേക്ഷകരില്‍ നിന്നും സാമൂഹ്യ മാധ്യമങ്ങളില്‍ നിന്നും ഊഷ്മളമായ അഭിപ്രായമാണ് ലഭിക്കുന്നത്.

ചിത്രത്തിന്റെ പ്രത്യേകത നിറഞ്ഞ ടൈറ്റില്‍, താരനിബിഡംമായ കാസ്റ്റിംഗ് എന്നിവ കാരണം പ്രേക്ഷകര്‍ ഒന്നടങ്കം ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പുഴു. മമ്മൂട്ടി, പാര്‍വ്വതി തിരുവോത്ത് എന്നിവര്‍ ആദ്യമായി ഒരുമിക്കുന്ന ചിത്രം കൂടിയാണ് പുഴു.

ചിത്രത്തിനു വേണ്ടി ക്യാമറ ചലിപ്പിച്ചിരിക്കുന്നത് പേരന്‍മ്പ്, കര്‍ണ്ണന്‍, അച്ചം എന്‍മ്പതു മതമേയ്യടാ, പാവ കഥൈകള്‍ എന്നീ ചിത്രങ്ങളുടെ ഛായാഗ്രാഹകനായ തേനി ഈശ്വറാണ്.

കഥ- ഹര്‍ഷദ്, തിരക്കഥ നിര്‍വ്വഹിച്ചിരിക്കുന്നത് ഷര്‍ഫുവും സുഹാസും ഹര്‍ഷദും ചേര്‍ന്നാണ്. റെനിഷ് അബ്ദുല്‍ ഖാദര്‍, രാജേഷ് കൃഷ്ണ, ശ്യാം മോഹന്‍ എന്നിവരാണ് പുഴുവിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍മാര്‍. എഡിറ്റ് – ദീപു ജോസഫ്, സംഗീതം- ജെയ്കസ് ബിജോയ്.
ബാഹുബലി, പ്രേതം-2, മിന്നല്‍ മുരളി എന്നീ സിനിമകള്‍കളിലൂടെ പ്രശസ്തനായ മനു ജഗദാണ് പുഴുവിന്റെ ആര്‍ട്ട് നിര്‍വ്വഹിക്കുന്നത്. വിഷ്ണു ഗോവിന്ദും ശ്രീശങ്കറും ചേര്‍ന്നാണ് സൗണ്ട് നിര്‍വ്വഹിച്ചിരിക്കുന്നത്, പ്രൊജക്റ്റ് ഡിസൈന്‍- ബാദുഷ, പബ്ലിസിറ്റി ഡിസൈന്‍സ്- ആനന്ദ് രാജേന്ദ്രന്‍. വസ്ത്രാലങ്കാരം സമീറ സനീഷ്,
സ്റ്റില്‍സ്- രോഹിത് കെ സുരേഷ്.
അമല്‍ ചന്ദ്രനും എസ് ജോര്‍ജ്ജും ചേര്‍ന്നാണ് മേക്കപ്പ്.
ചിത്രത്തിന്റെ വിതരണം വേഫേറര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാനാണ്. പി ആര്‍ ഒ: പി.ശിവപ്രസാദ്.

Share This Article
Leave a Comment
error: Content is protected !!