

തിരുവനന്തപുരം: അശ്രദ്ധകൊണ്ട് വണ്ടിയിടിച്ച് ഒരാള്‍ മരിച്ചാല്‍ അത് കൊലപാതകമല്ലേ? കാലിക പ്രസക്തമായ ഈ ചോദ്യം ഒരുകൂട്ടം ചെറുപ്പക്കാര്‍ ഡീട്ടെസ്റ്റ് സെക്ഷന്‍ 118 (ഇ) എന്ന സിനിമയിലൂടെ ചൂണ്ടിക്കാണിക്കുന്നു. നെടുമങ്ങാട് സ്വദേശി ഇരുപത്തിമൂന്ന് വയസ്സുകാരന്‍ അസീം എസ് എഴുതി നിതിന്‍ നാരായണന്‍ ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.

സ്വയം വരുത്തിവയ്ക്കുന്ന റോഡ് അപകടത്തിലൂടെ ഉണ്ടാകുന്ന മരണങ്ങള്‍ കൊലപാതകമായി കണക്കാക്കണം എന്ന് ചിത്രം മുന്നറിയിപ്പ് നല്‍കുന്നു.

ന്യൂഡല്‍ഹി സ്വദേശി ജോസി ജോണ്‍ ആണ് ചിത്രം നിര്‍മിക്കുന്നത്. ജെ ബി ആര്‍ ജെ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജോസി ജോണിന്റെ ആദ്യ നിര്‍മാണ സംരംഭമാണിത്. സിനിമയിലെ നാല് മനോഹര ഗാനങ്ങളില്‍ മൂന്നെണ്ണം ആലപിച്ചതും ജോസി ജോണ്‍ തന്നെയാണ്. മറ്റൊരു ഗാനം അരവിന്ദ് ദിലീപും ആലപിച്ചിരിക്കുന്നു.
രഞ്ജിത്ത്, ദിവ്യ, റിയാസ് പള്ളിതെരുവ്, അനില്‍ നെട്ടയം, ജോസ് ജോണി, രവി വാഴയില്‍, ദിലീപ് ഷാ, കൊച്ചുമോന്‍, ബേബി ജോണ്‍, അനില്‍ മൂന്നാമൂട്, ജിജി, ജര്‍ഷാദ്, മാസ്റ്റര്‍ അഭിറാം നിതിന്‍ തുടങ്ങിയവരാണ് പ്രധാന താരങ്ങള്‍.

ചിത്രത്തിന്റെ ഡി ഒ പി മിഥുന്‍ മുരളി കൈകാര്യം ചെയ്തിരിക്കുന്നു. സൗണ്ട് ഡിസൈന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിന്റെ ഓഡിയോഗ്രാഫി കൈകാര്യം ചെയ്യുന്നത് വിപിന്‍ എം ശ്രീ ആണ്. ജോസ് ജോണി, സത്യന്‍ മാടോപ്പിള്ളി എന്നിവര്‍ എഴുതിയ ഗാനങ്ങള്‍ക്ക് സുദര്‍ശന്‍ കുമ്പളമാണ് സംഗീതം പകര്‍ന്നത്.
കട്ട്‌സ്, ബി ജി എം: മിഥുന്‍ മുരളി, ആര്‍ട്ട് ഡയറക്ടര്‍: റിയാസ് പള്ളിത്തെരുവ്. ത്രില്‍സ്: സെന്‍സെയ് അനില്‍ നെട്ടയം, അസോസിയേറ്റ് ഡയറക്ടര്‍മാര്‍: മാസ്റ്റര്‍ അഭിറാം നിതിന്‍, മനീഷ് മനു, അസിസ്റ്റന്റ് ഡയറക്ടര്‍: ജര്‍ഷാദ്, പി ആര്‍ ഒ: റഹിം പനവൂര്‍, കോസ്റ്റ്യൂംസ്: രഞ്ജിത്ത് പേയാട്, പോസ്റ്റര്‍ ഡിസൈന്‍: ജിഷ്ണു ബി ശേഖര്‍, സ്റ്റുഡിയോ: എം എസ് മ്യൂസിക് ഫാക്ടറി.
ആഗോളവാര്‍ത്ത സാമൂഹ്യ മാധ്യമ അക്കൗണ്ടുകള്‍ക്ക് താഴെ കാണുന്ന ലിങ്കുകള്‍ ക്ലിക്ക് ചെയ്യുക:
വാട്‌സ്ആപ്പ് ഗ്രൂപ്പിന്:
https://chat.whatsapp.com/IyMsNUuLBsVIdCocaS1ycb
ഫേസ്ബുക്ക് പേജിന്:
https://www.facebook.com/aagolavartha
ടെലഗ്രാം:
https://t.me/joinchat/sJJyVd4C5jFlMDQ1
ട്വിറ്റര്‍:
https://twitter.com/aagolavartha
ഇന്‍സ്റ്റാഗ്രാം:
https://www.instagram.com/aagolavartha/
യൂട്യൂബ്:
https://www.youtube.com/channel/UCaCF_ZmKirRGorI6BryvU3g
ഗൂഗ്ള്‍ ന്യൂസ്:
shorturl.at/guPV7

