ബോളിവുഡില്‍ ചരിത്രമായി റോയല്‍ സിനിമാസ്

Web Desk
1 Min Read

മുംബൈ: മലയാളത്തിന്റെ പ്രമുഖ ചലച്ചിത്ര നിര്‍മ്മാണ കമ്പനിയായ റോയല്‍ സിനിമാസ് ബോളിവുഡില്‍ ചരിത്രമാകുന്നു. മാസ്റ്റര്‍പീസ് എന്ന ആദ്യ ചിത്രത്തിലൂടെ ചലച്ചിത്ര രംഗത്ത് ഹരിശ്രീ കുറിച്ച റോയല്‍ സിനിമാസ് ബോളിവുഡില്‍ രണ്ട് ബിഗ് ബഡ്ജറ്റ് ചിത്രങ്ങളുമായാണ് തുടക്കം കുറിക്കുന്നത്.

city exchange

സല്‍മാന്‍ ഖാന്റെ ദബാംഗ് ത്രീ എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്ത് ദിലീപ് ശുക്ല ദബാംഗിനു ശേഷം കഥയെഴുതി സംവിധാനം ചെയ്യുന്ന ഗംഗ എന്ന ചിത്രവും ഇന്ത്യന്‍ സിനിമയിലെ പ്രശസ്ത നടനായിരുന്ന ജോയ് മുഖര്‍ജിയുടെ മകനും നടനും നിര്‍മ്മാതാവുമായ സുജോയ് മുഖര്‍ജി സംവിധാനം ചെയ്യുന്ന കല്‍പ്പവൃക്ഷ് എന്ന ചിത്രവുമായാണ് റോയല്‍ സിനിമാസ് ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്നത്. ഇന്ത്യന്‍ സിനിമ ചരിത്രത്തില്‍ നിരവധി പ്രതിഭകളെ വാര്‍ത്തെടുത്ത മുംബൈ അന്ധേരി വെസ്റ്റിലെ ഫിലിമാലയ സ്റ്റുഡിയോയില്‍ നടന്ന പ്രൗഢ ഗംഭീരമായ ചടങ്ങില്‍ എഴുത്തുകാരനും ഗാനരചയിതാവും റോയല്‍ സിനിമാസിന്റെ ഉടമയുമായ സി എച്ച് മുഹമ്മദ് വടകരയുടെ സാന്നിധ്യത്തില്‍ ബോളിവുഡിലെ പ്രശസ്തര്‍ രണ്ട് ചിത്രങ്ങളുടെയും പോസ്റ്റര്‍ പ്രകാശനം ചെയ്തു.

ചടങ്ങില്‍ റോയല്‍ സിനിമാസും ബോളിവുഡിലെ അതികായരായ ഫിലിമാലയ സ്റ്റുഡിയോസിന്റെ ബാനറായ ജോയ് മുഖര്‍ജി പ്രൊഡക്ഷന്‍സുമായി ചേര്‍ന്ന് നിര്‍മ്മിക്കുന്ന മലയാളത്തിലെ ചിത്രങ്ങളുടെ പ്രഖ്യാപനവും നടന്നു. ദേശീയവും അന്തര്‍ദേശീയവുമായ പുരസ്‌കാരങ്ങള്‍ മലയാളത്തിനു നേടിത്തന്ന ശ്യാമപ്രസാദിന്റെ ചിത്രവും യൂത്തിന്റെ മാസ് സംവിധായകനായ അജയ് വാസുദേവ്, ഹനീഫ് അദേനി ചിത്രവും കെ മധു, എസ് എന്‍ സ്വമി ചിത്രവുമാണ് ചടങ്ങില്‍ പ്രഖ്യാപിച്ചത്.

- Advertisement -
Ad image

ദിലീപ് ശുക്ല, പ്രശസ്ത സംഗീത സംവിധായകന്‍ ആനന്ദ്ജി, നീലം മുഖര്‍ജി, സുജോയ് മുഖര്‍ജി തുടങ്ങിയ പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിച്ചു. പി ആര്‍ ഒ: നാസര്‍.

ആഗോളവാര്‍ത്ത സാമൂഹ്യ മാധ്യമ അക്കൗണ്ടുകള്‍ക്ക് താഴെ കാണുന്ന ലിങ്കുകള്‍ ക്ലിക്ക് ചെയ്യുക:

വാട്‌സ്ആപ്പ് ഗ്രൂപ്പിന്:
https://chat.whatsapp.com/IyMsNUuLBsVIdCocaS1ycb

ഫേസ്ബുക്ക് പേജിന്:
https://www.facebook.com/aagolavartha

ടെലഗ്രാം:
https://t.me/joinchat/sJJyVd4C5jFlMDQ1

ട്വിറ്റര്‍:
https://twitter.com/aagolavartha

ഇന്‍സ്റ്റാഗ്രാം:
https://www.instagram.com/aagolavartha/

യൂട്യൂബ്:
https://www.youtube.com/channel/UCaCF_ZmKirRGorI6BryvU3g

ഗൂഗ്ള്‍ ന്യൂസ്:
shorturl.at/guPV7

Share This Article
Leave a Comment
error: Content is protected !!