പാകിസ്താന്‍ മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫ് അന്തരിച്ചു

Web Desk
1 Min Read

ദുബായ്: പാക്കിസ്ഥാന്‍ മുന്‍ പ്രസിഡന്റ് ജനറല്‍ പര്‍വേസ് മുഷറഫ് (78) അന്തരിച്ചു. ദുബായിലായിരുന്നു അന്ത്യം.

city exchange

നാഡീവ്യൂഹത്തെ തളര്‍ത്തുന്ന അപൂര്‍വ്വ രോഗം ബാധിച്ച് ദീര്‍ഘനാളായി ദുബൈയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. ഹൃദയം, കരള്‍, വൃക്ക തുടങ്ങിയ അവയവങ്ങളില്‍ അമിലോയ്ഡ് പ്രോട്ടീനുകള്‍ രൂപപ്പെടുന്ന അപൂര്‍വരോഗമായ അമിലോയ്ഡോസിസ് ബാധിതനായിരുന്നു. അസുഖത്തെ തുടര്‍ന്ന് അവയവങ്ങളുടെ പ്രവര്‍ത്തനം തകരാറിലായിരുന്നു.

1943 ഓഗസ്റ്റ് 11ന് ഡല്‍ഹിയില്‍ ജനിച്ച മുഷറഫ് വിഭജനത്തെ തുടര്‍ന്ന് പാക്കിസ്ഥാനിലെ കറാച്ചിയിലെത്തുകയായിരുന്നു. 1964ല്‍ പാക് സൈനിക സര്‍വീസിലെത്തിയ അദ്ദേഹം 1965ലെ ഇന്ത്യ- പാക്ക് യുദ്ധത്തില്‍ സെക്കന്‍ഡ് ലഫ്റ്റനന്റായിരുന്നു. 1988ല്‍ നവാസ് ഷെരീഫ് അദ്ദേഹത്തെ സൈനിക മേധാവിയായി നിയമിച്ചു. പാകിസ്താന്റെ സേനാമേധാവിയായിരുന്ന കാലത്താണ് ഇന്ത്യയുമായി കാര്‍ഗില്‍ യുദ്ധമുണ്ടായത്. 1999 ഒക്ടോബറില്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിനെ പുറത്താക്കി അധികാരത്തിലെത്തിയ മുഷറഫ് 2008 വരെ പാകിസ്താന്‍ ഭരിച്ചു.

- Advertisement -
Ad image

2013-ല്‍ മുഷറഫിനെതിരേ രാജ്യദ്രോഹക്കുറ്റം ചുമത്തിയതോടെ അറസ്റ്റ് ഭയന്ന് അദ്ദേഹം നാടുവിടുകയായിരുന്നു.

ആഗോളവാര്‍ത്ത സാമൂഹ്യ മാധ്യമ അക്കൗണ്ടുകള്‍ക്ക് താഴെ കാണുന്ന ലിങ്കുകള്‍ ക്ലിക്ക് ചെയ്യുക:

വാട്‌സ്ആപ്പ് ഗ്രൂപ്പിന്:
https://chat.whatsapp.com/IyMsNUuLBsVIdCocaS1ycb

ഫേസ്ബുക്ക് പേജിന്:
https://www.facebook.com/aagolavartha

ടെലഗ്രാം:
https://t.me/joinchat/sJJyVd4C5jFlMDQ1

ട്വിറ്റര്‍:
https://twitter.com/aagolavartha

ഇന്‍സ്റ്റാഗ്രാം:
https://www.instagram.com/aagolavartha/

യൂട്യൂബ്:
https://www.youtube.com/channel/UCaCF_ZmKirRGorI6BryvU3g

ഗൂഗ്ള്‍ ന്യൂസ്:
shorturl.at/guPV7

Share This Article
Leave a Comment
error: Content is protected !!