മാസ്റ്റര്‍ മഹേന്ദ്രന്‍ നായകനാവുന്ന പാന്‍ ഇന്ത്യന്‍ സിനിമ നീലകണ്ഠന്റെ ഫസ്റ്റ് ലുക്ക് പുറത്ത് വിട്ടു

Web Desk
1 Min Read

ചെന്നൈ: ഒട്ടേറേ തമിഴ്- തെലുങ്ക് സിനിമകളില്‍ ബാലതാരമായി അഭിനയിച്ച മാസ്റ്റര്‍ മഹേന്ദ്രന്‍ നായകനാവുന്ന ആക്ഷന്‍ ത്രില്ലര്‍ ചിത്രമായ നീലകണ്ഠന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളില്‍ ചിത്രം റിലീസ് ചെയ്യും.

city exchange

എസന്‍സ് ഓഫ് കര്‍മ (കര്‍മ്മത്തിന്റെ സാരം) എന്ന ടാഗ് ലൈനോടെയാണ് പോസ്റ്റര്‍. രാകേഷ് മാധവനാണ് രചനയും സംവിധാനവും. എല്‍. എസ് പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിലെ നായികമാര്‍ യാഷ്നാ ചൗധരി, നേഹാ പത്താന്‍ എന്നിവരാണ്. സ്‌നേഹാ ഉള്ളാല്‍ ശ്രദ്ധേയ വേഷം ചെയ്യുന്നു. പ്രശാന്ത് ബീജെയാണ് സംഗീത സംവിധായകന്‍. ശ്രാവണ്‍ ജി. കുമാര്‍ എഡിറ്റിങ്ങും ഛായാഗ്രഹണവും നിര്‍വഹിക്കുന്നു. രാംകി, ബബ്ലു, പൃത്വി വി രാജ്, ശുഭ ലേഖ സുധാകര്‍, സത്യപ്രകാശ്, ചിത്രം സീനു എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നീലകണ്ഠന്‍ ഉടന്‍ പ്രദര്‍ശനത്തിനെത്തും.

ആഗോളവാര്‍ത്ത സാമൂഹ്യ മാധ്യമ അക്കൗണ്ടുകള്‍ക്ക് താഴെ കാണുന്ന ലിങ്കുകള്‍ ക്ലിക്ക് ചെയ്യുക:

- Advertisement -
Ad image

വാട്‌സ്ആപ്പ് ഗ്രൂപ്പിന്:
https://chat.whatsapp.com/IyMsNUuLBsVIdCocaS1ycb

ഫേസ്ബുക്ക് പേജിന്:
https://www.facebook.com/aagolavartha

ടെലഗ്രാം:
https://t.me/joinchat/sJJyVd4C5jFlMDQ1

ട്വിറ്റര്‍:
https://twitter.com/aagolavartha

ഇന്‍സ്റ്റാഗ്രാം:
https://www.instagram.com/aagolavartha/

യൂട്യൂബ്:
https://www.youtube.com/channel/UCaCF_ZmKirRGorI6BryvU3g

ഗൂഗ്ള്‍ ന്യൂസ്:
shorturl.at/guPV7

Share This Article
Leave a Comment
error: Content is protected !!