യുവ സംവിധായിക അനീറ്റ അഗസ്റ്റിന്റെ മൂരി സിനിമ ജനുവരിയില്‍ തിയേറ്ററില്‍

Web Desk
1 Min Read

കണ്ണൂര്‍: കണ്ണൂര്‍ ജില്ലയിലെ മലയോര ഗ്രാമം ആലക്കോട് നിന്നും മലയാള സിനിമയില്‍ 18 വയസുകാരി അനിറ്റ അഗസ്റ്റിന്‍ സംവിധാന രംഗത്തെത്തുന്നു. ബാംഗ്ലൂര്‍ തിയേറ്റര്‍ ആര്‍ട്‌സ് സൈക്കോളജി ബിരുദ വിദ്യാര്‍ഥിനി അനീറ്റ സസ്‌പെന്‍സ് ത്രില്ലര്‍ ചിത്രവുമായാണ് എത്തുന്നത്. പോലീസ് ഓഫീസറും നടനുമായ അഗസ്റ്റിന്‍ വര്‍ഗീസിന്റെ മകളായ അനീറ്റ തന്നെയാണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. മേക്കുന്നേല്‍ ഫിലിംസിന്റെ ബാനറില്‍ വിന്‍സെന്റ് മേക്കുന്നേല്‍ ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

city exchange

കുട്ടികള്‍ക് നേരെയുള്ള ലൈംഗിക അതിക്രമം വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ ഇതിനെതിരെ ശക്തമായ താക്കീതാണ് മൂരി എന്ന സിനിമ. തമിഴിലും മലയാളത്തിലുമായി പൂര്‍ത്തിയായ ഈ ചിത്രത്തിന്റെ
നിര്‍മ്മാണം, വിതരണം മേക്കുന്നേല്‍ ഫിലിംസ്. സംഗീത സംവിധാനം: ജീവന്‍ സോമന്‍. എഡിറ്റിങ്: ലിന്റോ തോമസ്. സംഘട്ടനം: മാഫിയ ശശി. ഗാനരചന: ദീപചന്ദ്രോത്. ചായാഗ്രഹണം: സാജന്‍ പി ജെ. ഗാനാലാപനം: അഭിജിത് കൊല്ലം, അന്ന ബേബി. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: രാജേഷ് കളമശേരി, പ്രൊജക്റ്റ് ഡിസൈനര്‍: അഗസ്റ്റിന്‍ വര്‍ഗീസ്. മേക്കപ്പ്: പിയുഷ് പുരുഷു. ശബ്ദ മിശ്രണം: മനുവര്‍ഗീസ്. പശ്ചാത്തല സംഗീതം: ജോസി ആലപ്പുഴ. ആര്‍ട്ട്: ബിനീഷ് തൃശൂര്‍. പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്: ബിനീഷ് ബാബു തൃശൂര്‍. സഹസംവിധാനം: അരുണ്‍ അലക്‌സ്. സംവിധാന സഹായികള്‍: ജോമോന്‍ ജോര്‍ജ്, ഷിന്‍സ് മാത്യു. വസ്ത്രലങ്കാരം: മിനി കോട്ടയം. പി ആര്‍ ഒ: എം കെ ഷെജിന്‍ ആലപ്പുഴ.

പുതുമുഖം ഫ്രിഡോള്‍ മേക്കുന്നേല്‍ മുഹമ്മദ് റിയാസ് എന്ന പോലീസ് ഓഫീസര്‍ ആയി എത്തുന്ന ചിത്രമാണ് മൂരി. നായിക പുതുമുഖം തപസ്യയാണ്. കൂടാതെ സീമ ജി നായര്‍, സാംജി, മധുസൂദനന്‍, തൊണ്ടി മുതലും ദൃക്സാക്ഷിയും ഫെയിം സോമരാജ്, അഗസ്റ്റിന്‍ വര്‍ഗീസ്, വിനീത, ഉദയ രാജ് (റീല്‍ തമിഴ് ഫിലിം ഹീറോ) വെങ്കിട്ടരാം, വിന്‍സെന്റ് മേക്കുന്നേല്‍, നിസാര്‍, മനോജ് മനു, മജേഷ്, സന്ധ്യ, അനിറ്റ അഗസ്റ്റിന്‍, റൂബി തോമസ് (റുബി ഫിലംസ്), ബേബി മഹിമ തുടങ്ങിയവര്‍ അഭിനയിക്കുന്നു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!