Connect with us

Entertainment

‘പാമ്പാടും ചോലൈ’ ടൈറ്റില്‍ പോസ്റ്റര്‍ റിലീസ് ചെയ്തു

Published

on


കൊച്ചി: ആല്‍ഫ ഓഷ്യന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സായ് വെങ്കിടേഷ് നിര്‍മിച്ച് രംഗ ബുവനേശ്വര്‍ സംവിധാനം ചെയ്യുന്ന പാമ്പാടും ചോലൈയുടെ ടൈറ്റില്‍ പോസ്റ്റര്‍ റിലീസ് ചെയ്തു. മലയാളം, തമിഴ് ചലച്ചിത്ര മേഖലയിലെ പ്രമുഖര്‍ ചേര്‍ന്നാണ് പോസ്റ്റര്‍ റിലീസ് ചെയ്തത്.
പുതുമുഖങ്ങള്‍ക്കൊപ്പം തമിഴിലെ പ്രമുഖ താരങ്ങളും അഭിനയിക്കുന്ന ‘പാമ്പാടും ചോലൈ’യിലെ അഭിനേതാക്കളുടെ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
ഈ ക്രൈം ത്രില്ലര്‍ ചിത്രത്തിന്റെ കഥയും തിരക്കഥയും റിയാസ് എം ടിയാണ് രചിച്ചിരിക്കുന്നത്. രമേഷ് ജി ഛായാഗ്രഹണവും സിയാന്‍ ശ്രീകാന്ത് എഡിറ്റിംഗും അന്‍വര്‍ഖാന്‍ താരീഖ് സംഗീതവും സുപ്രിം സുന്ദര്‍ ആക്ഷനും നിര്‍വഹിക്കും. തിയേറ്റര്‍ പ്ലേ സഹനിര്‍മാണം നിര്‍വഹിക്കുന്ന പാമ്പാടും ചോലൈ സെപ്തംബര്‍ മാസത്തോടെ മൂന്നാര്‍, നീലഗിരി, പൊള്ളാച്ചി എന്നിവിടങ്ങളിലാണ് ചിത്രീകരിക്കുക.
പി ശിവപ്രസാദും എ ജോണുമാണ് പി ആര്‍ ഒ.


Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!