പ്രവാസി ക്ഷേമത്തിന് പ്രത്യേക ഫണ്ട് അനുവദിക്കണമെന്ന് പ്രവാസി ലീഗ്

Web Desk
1 Min Read

പയ്യന്നൂര്‍: പ്രവാസി ക്ഷേമ പദ്ധതികള്‍ക്ക് പഞ്ചായത്ത് മുന്‍സിപ്പല്‍, സ്വന്തം ഫണ്ടില്‍ നിന്നും പ്രത്യേക ഫണ്ട് അനുവദിക്കണമെന്ന് പ്രവാസി ലീഗ് പയ്യന്നൂര്‍ മണ്ഡലം കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. പ്രസിഡണ്ട് കക്കുളത്ത് അബ്ദുല്‍ ഖാദര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡണ്ടും നിരീക്ഷകനുമായ നജീബ് മുട്ടം ഉദ്ഘാടനം ചെയ്തു.

city exchange

സംസ്ഥാന വൈസ് പ്രസിഡണ്ട് ഉമ്മര്‍ വിളിക്കോട് പരിപാടികള്‍ വിശദീകരിച്ചു. ടി പി മുഹമ്മദ് കുഞ്ഞി ഹാജി സ്വാഗതവും അലി കോയിപ്ര നന്ദിയും പറഞ്ഞു. എസ് എ ശുക്കൂര്‍ ഹാജി, കെ കെ അഷറഫ്, വി കെ പി ഇസ്മാ
യില്‍ ഹാജി, എ എം ഹസ്സന്‍, വി അബ്ദുല്ല ഹാജി, അഹമ്മദ് പോത്താംകണ്ടം, പി പി സുലൈമാന്‍ ഹാജി, വി കെ ശാഫി, എസ് സി അഷറഫ്, എം ടി പി സൈഫുദ്ദീന്‍, ജാഫര്‍ പാലക്കോട്, അയ്യൂബ് വട്ട്യേര, എന്‍ പി ഇബ്രാഹിം ഹാജി, കോച്ചന്‍ ലത്തീഫ് സംസാരിച്ചു.
ജില്ലാ പ്രവാസി ലീഗ് സംഘടിപ്പിക്കുന്ന കലക്ടറേറ്റ് ധര്‍ണ വിജയിപ്പിക്കാന്‍ തീരുമാനിച്ചു.

Share This Article
Leave a Comment
error: Content is protected !!