ഇന്ത്യന്‍ തൊഴിലാളികള്‍ക്കായി ഒക്ടോബര്‍ 15ന് ഐ സി ബി എഫ് മെഡിക്കല്‍ ചെക്കപ്പ്

Web Desk
1 Min Read

ദോഹ: ഇന്ത്യന്‍ തൊഴിലാളികള്‍ക്കായി ഐ സി ബി എഫ് ഒക്ടോബര്‍ 15ന് മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുമെന്ന് പ്രസിഡന്റ് സിയാദ് ഉസ്മാന്‍ അറിയിച്ചു.

city exchange

അല്ലീവിയ മെഡിക്കല്‍ സെന്റര്‍, വെല്‍കെയര്‍ ഫാര്‍മസി എന്നിവയുമായി ചേര്‍ന്നാണ് ഐ സി ബി എഫ് മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നത്. രാവിലെ ഏഴു മുതല്‍ 11 വരെ വക്‌റ അല്‍ മെഷാഫിലെ അല്ലീവിയ മെഡിക്കല്‍ സെന്ററിലാണ് ക്യാമ്പ്.

ഇന്ത്യന്‍ തൊഴിലാളികള്‍ക്കായി ഐ സി ബി എഫ് സംഘടിപ്പിക്കുന്ന 42-ാമത് മെഡിക്കല്‍ ക്യാമ്പാണിത്. ബ്ലഡ് ഷുഗര്‍, ബ്ലഡ് പ്രഷര്‍, ബി എം ഐ, വിഷന്‍ ടെസ്റ്റ്, ഡോക്ടര്‍ കണ്‍സള്‍ട്ടേഷന്‍, ആവശ്യമെങ്കില്‍ മരുന്നുകള്‍ എന്നിവ ക്യാമ്പിന്റെ ഭാഗമാണ്. ഡോക്ടറുടെ ഉപദേശപ്രകാരം ലിക്വിഡ് പ്രൊഫൈല്‍, ഇ സി ജി, ദന്തപരിശോധന എന്നിവയും ലഭ്യമാക്കും.

- Advertisement -
Ad image

കോവിഡ് മാനദണ്ഡങങല്‍ പാലിച്ചാണ് ക്യാമ്പ് നടക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് ഐ സി ബി എഫ് ഹെല്‍പ് ഡസ്‌കിലേക്ക് 77867794 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

Share This Article
Leave a Comment
error: Content is protected !!