അശരണര്‍ക്ക് സ്‌നേഹവും സഹായവും നല്‍കാന്‍ ശീലിക്കുക: സി മുഹമ്മദ് ഫൈസി

Web Desk
1 Min Read

അബുദാബി: അശരണര്‍ക്കും കൂടെപ്പിറപ്പുകള്‍ക്കും സമൂഹത്തിലെ താഴെ കിടയിലുള്ളവര്‍ക്കും ആവശ്യമായ സഹായ സഹകരണങ്ങളും സ്‌നേഹവും കരുതലും നന്നായി നല്‍കുമ്പോഴാണ് വിശുദ്ധ റമദാന്‍ ധന്യമാകുന്നതെന്ന് കേരള ഹജ്ജ് കമ്മിറ്റി ചെയര്‍മാനും മര്‍കസ് ഡയരക്ടര്‍ ജനറലുമായ സി മുഹമ്മദ് ഫൈസി. മര്‍കസിന്റെ തൊഴില്‍ ദാന പദ്ധതിയിലൂടെ ജോലി തേടിയെത്തിയവരുടെ കൂട്ടായ്മയായ മാക് (മര്‍കസ് അഡ്‌നോക് കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി) അബുദാബി സംഘടിപ്പിച്ച ഇഫ്താര്‍ സ്‌നേഹ വിരുന്നില്‍ പങ്കെടുത്ത് മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

city exchange

മര്‍കസ് അവശത അനുഭവിക്കുന്ന പാവപ്പെട്ടവരെ ചേര്‍ത്തു പിടിക്കുകയും കൈപിടിച്ചുയര്‍ത്തുകയു ചെയ്യുന്നതുള്‍പ്പെടെ നടത്തി കൊണ്ടിരിക്കുന്ന വിദ്യാഭ്യാസ വിപ്ലവ പ്രവര്‍ത്തനങ്ങള്‍ ലോകത്തിനു മാതൃകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മാക് യു എ ഇ നാഷനല്‍, മാക് അബുദാബി സെന്‍ട്രല്‍ പ്രസിഡന്റ് ഹമീദ് സഖാഫി അധ്യക്ഷത വഹിച്ചു. നജ്മുദ്ധീന്‍ സഖാഫി പ്രാര്‍ഥന നടത്തി. മര്‍കസ് ഗ്ലോബല്‍ ചെയര്‍മാന്‍ ഉസ്മാന്‍ സഖാഫി തിരുവത്ര ഉദ്ഘാടനം ചെയ്തു. മര്‍കസ് അബുദാബി ജനറല്‍ സെക്രട്ടറി അയ്യൂബ് കന്മനം, ഐ സി എഫ് നാഷനല്‍ എസ് ഡി സി ചെയര്‍മാന്‍ പി വി അബൂബക്കര്‍ മുസ്ലിയാര്‍ ആശംസകള്‍ നേര്‍ന്നു. അബ്ദുല്‍ അസീസ് മടവൂര്‍, ബഷീര്‍ പാലാഴി, റഫീഖ് അണ്ടോണ, അന്‍വര്‍ പൂനൂര്‍, ഹാരിസ് വയനാട് സംബന്ധിച്ചു. ഡോ. ഫഹദ് സഖാഫി ചെട്ടിപ്പടി സ്വാഗതവും ശരീഫ് ബദവി നന്ദിയും പറഞ്ഞു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!