

ദോഹ: ഫോക്കസ് ഇന്റര്‍നാഷണല്‍ ഖത്തര്‍ റീജ്യന് കീഴിലുള്ള ഫോക്കസ് അല്‍സദ്ദ് ഡിവിഷന് 2021-23 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഒമ്പത് സെക്രട്ടേറിയേറ്റ് അംഗങ്ങളും ആറ് എക്സിക്യൂട്ടീവ് അംഗങ്ങളുമടക്കം പതിനഞ്ചംഗ കമ്മറ്റിയാണ് നിലവില്‍ വന്നത്. ഡിവിഷണല്‍ ഡയറക്ടറായി ഹാഫിസ് ഷബീര്‍, ഡിവിഷണല്‍ ഓപറേഷന്‍ മാനേജരായി കെ എം അസ്ഹറുദ്ദീന്‍, ഡിവിഷണല്‍ ഫിനാന്‍സ് മാനേജരായി മുബാറക്ക് വെട്ടേക്കാട്ട് എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു. മറ്റു ഭാരവാഹികളായി ജുഹൈമുദ്ദീന്‍ രണ്ടത്താണി (ഡെപ്യൂട്ടി ഡയറക്ടര്‍), മുഹമ്മദ് മുഹ്‌സിന്‍ (അഡ്മിന്‍ മാനേജര്‍), മുനീര്‍ പറമ്പത്ത് (വെല്‍ഫയര്‍ മാനേജര്‍), മുഹമ്മദ് ഷബീര്‍ (എച്ച് ആര്‍ മാനേജര്‍), റാഷിക് ബക്കര്‍ (മാര്‍ക്കറ്റിംഗ് മാനേജര്‍), നസീഫ് സനീല്‍ (ഇവന്റ് മാനേജര്‍) എന്നിവര്‍ സെക്രട്ടേറിയേറ്റ് അംഗങ്ങളായും ഷാനവാസ് മാട്ടുമ്മല്‍, കെ നിഷാദ്, ഫവാസ് കുനിയില്‍, റിഷിന്‍ ഖയാം, റാഹില്‍ പുത്തഞ്ചേരി എന്നിവര്‍ എക്‌സിക്യൂട്ടീവ് അംഗങ്ങളായും തെരഞ്ഞെടുക്കപ്പെട്ടു. സാബിക്കുസ്സലാം, റാഷിക് ബക്കര്‍ എന്നിവര്‍ റീജ്യണല്‍ എക്സിക്യൂട്ടീവ് അംഗങ്ങളായിരിക്കും.

ബിന്‍ മഹ്മൂദ് കടവ് റസ്റ്റോറന്റില്‍ നടന്ന ഇലക്ഷന്‍ ഫോക്കസ് ഖത്തര്‍ ഭാരവാഹികളായ സജീര്‍ പുനത്തില്‍, ബാസില്‍ കെ എന്‍ എന്നിവര്‍ നിയന്ത്രിച്ചു. മുജീബ് റഹ്മാന്‍ മദനി മുഖ്യാതിഥിയായി പങ്കെടുത്ത പരിപാടിയില്‍ ഹമദ് ബിന്‍ സിദ്ധീഖ്, ഫാഇസ് എളയോടന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു.
