കര്‍ണാടക സംഘ പ്രസിഡന്റ് നാഗേഷ് റാവു അന്തരിച്ചു

Web Desk
0 Min Read

ദോഹ: കര്‍ണാടക സംഘത്തിന്റെ പ്രസിഡന്റ് നാഗേഷ് റാവു നിര്യാതനായി. 32 വര്‍ഷമായി ഖത്തറില്‍ പ്രവാസിയായ നാഗേഷ് റാവു ഹോള്‍സെയില്‍ ഫാര്‍മസി കമ്പനിയായ അല്‍ ശര്‍ഖ് ട്രേഡിംഗില്‍ സെയില്‍സ് മാനേജരായിരുന്നു. നാഗേഷ് റാവുവിന് ഭാര്യയും രണ്ടു മക്കളുമുണ്ട്. മകന്‍ യു എസിലും മകള്‍ ആസ്‌ത്രേലിയയിലുമാണ്.
ഇന്ത്യന്‍ സമൂഹത്തിന് കനത്ത നഷ്ടമാണ് റാവുവിന്റെ മരണത്തിലൂടെ സംഭവിച്ചതെന്ന് ഐ സി സി മാനേജ്‌മെന്റ് കമ്മിറ്റി അനുശോചിച്ചു.
നടപടികള്‍ പൂര്‍ത്തിയാക്കിയതിന് ശേഷം മൃതദേഹം സംസ്‌ക്കരിക്കാന്‍ ഇന്ന് ബംഗളൂരുവിലേക്ക് കൊണ്ടുപോകും.

city exchange
Share This Article
Leave a Comment
error: Content is protected !!