മുല്ലപ്പെരിയാര്‍; കേരള പിറവി ദിനത്തില്‍ എസ് ഡി പി ഐ സമര പ്രഖ്യാപനം

Web Desk
1 Min Read

കൊച്ചി: ഭീതീതമായ അവസ്ഥയില്‍ തുടരുന്ന മുല്ലപ്പെരിയാര്‍ ഡാം ഡീ കമ്മീഷന്‍ ചെയ്ത് പുതിയ ഡാം നിര്‍മ്മിക്കണമെന്നാവശ്യപ്പെട്ട് കേരളപ്പിറവി ദിനത്തില്‍ എസ് ഡി പി ഐ സമരപ്രഖ്യാപനം നടത്തുമെന്ന് ജില്ലാ കമ്മിറ്റി അറിയിച്ചു. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സര്‍ക്കാരുകളും വിവിധ രാഷ്ട്രീയ പാര്‍ട്ടികളും തുടരുന്ന നിസ്സംഗത അപകടകരമാണെന്ന് ജില്ലാ കമ്മിറ്റി വിലയിരുത്തി. ഈ സാഹചര്യത്തിലാണ് കേരളപ്പിറവി ദിനത്തില്‍ മുല്ലപ്പെരിയാര്‍ സമര പ്രഖ്യാപനം നടത്തുന്നത്.

city exchange

മുല്ലപ്പെരിയാര്‍ ഡാം ഡീ കമ്മീഷന്‍ ചെയ്ത് പുതിയ ഡാം നിര്‍മ്മിക്കണമെന്നത് കേരളത്തിന്റെ പൊതു വികാരമായി പാര്‍ട്ടി ഉയര്‍ത്തിക്കൊണ്ടു വരും. തിങ്കളാഴ്ച വൈകിട്ട് നാലിന് ആലുവ ഗാന്ധി പ്രതിമക്ക് സമീപം നടത്തുന്ന സമര പ്രഖ്യാപനം സംസ്ഥാന സെക്രട്ടറി ജോണ്‍സണ്‍ കണ്ടന്‍ചിറ ഉദ്്ഘാടനം ചെയ്യും. വിവിധ രാഷ്ട്രീയ പാര്‍ട്ടികളെയും സാമൂഹിക സംഘടനകളെയും ജനങ്ങളെയും ഉള്‍പ്പെടുത്തി മുല്ലപ്പെരിയാര്‍ സമര സമിതിക്ക് രൂപം കൊടുക്കുമെന്നും ജില്ലാ കമ്മിറ്റി വാര്‍ത്തകുറിപ്പില്‍ പറഞ്ഞു.

എസ് ഡി പ ിഐ ജില്ലാ പ്രസിഡന്റ് വി കെ ഷൗക്കത്ത് അലി യോഗത്തില്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതി അംഗം വി എം ഫൈസല്‍, ജില്ലാ ജനറല്‍ സെക്രട്ടറി കെ എം ലത്തീഫ്, വൈസ് പ്രസിഡന്റുമാരായ ഷെമീര്‍ മാഞ്ഞാലി, നിമ്മി നൗഷാദ്, ജില്ലാ സെക്രട്ടറിമാരായ അജ്മല്‍ കെ മുജീബ്, ബാബു വേങ്ങൂര്‍, കെ എ മുഹമ്മദ് ഷെമീര്‍, ട്രഷറര്‍ നാസര്‍ എളമന, ഫസല്‍ റഹ്മാന്‍, റഷീദ് എടയപ്പുറം, സുധീര്‍ എലൂക്കര, നിഷ ടീച്ചര്‍, നീതു വിനീഷ്, ഷിഹാബ് പടന്നാട്ട്, ഷാനവാസ് പുതുക്കാട്, മണ്ഡലം പ്രസിഡണ്ടുമാര്‍ പങ്കെടുത്തു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!