ഫിറോസ് നാദാപുരത്തിന് മീഡിയ പ്ലസിന്റെ സംഗീത പ്രതിഭ പുരസ്‌കാരം

Web Desk
1 Min Read

ദോഹ: പ്രശസ്ത ഗായകനും ഗാനരചയിതാവും സംഗീത സംവിധായകനുമായ ഫിറോസ് നാദാപുരത്തിന് മീഡിയ പ്ലസിന്റെ സംഗീത പ്രതിഭ പുരസ്‌കാരം. കഴിഞ്ഞ രണ്ട് പതിറ്റാണ്ടോളമായി ഗായകനായും ഗാനരചയിതാവായും സംഗീത സംവിധായകനായും നിറഞ്ഞുനില്‍ക്കുന്ന അദ്ദേഹത്തിന്റെ സംഗീത രംഗത്തെ സംഭാവനകള്‍ പരിഗണിച്ചാണ് പുരസ്‌കാരം.

city exchange

മുന്നൂറിലധികം ഗാനങ്ങള്‍ രചിച്ച അദ്ദേഹത്തിന്റെ നിരവധി പാട്ടുകള്‍ മാപ്പിളപ്പാട്ടിന്റെ രാജകുമാരനായ കണ്ണൂര്‍ ഷരീഫടക്കം പല പ്രമുഖരും പാടിയിട്ടുണ്ട്. പി ഡി സി അത്ര ചെറിയ ഡിഗ്രിയല്ല എന്ന ചിത്രത്തിന് വേണ്ടി നാല് പാട്ടുകളാണ് അദ്ദേഹം സംഗീത സംവിധാനം നിര്‍വഹിച്ചത്. അതില്‍ ഒരു ഗാനം കെ എസ് ചിത്രയോടൊപ്പം പാടാനും അദ്ദേഹത്തിന് അവസരമുണ്ടായിട്ടുണ്ട്.

പ്രവാസി കലാകാരന്മാരെ പ്രോല്‍സാഹിപ്പിക്കുന്നതിലെ അദ്ദേഹത്തിന്റെ പങ്കാളിത്തവും അവാര്‍ഡിന് പരിഗണിച്ചിട്ടുണ്ട്. ഖത്തറില്‍ റഊഫ് മലയില്‍ നേതൃത്വം നല്‍കുന്ന ഖ്യൂ മെലോഡിയക്ക് വേണ്ടി അദ്ദേഹം സംഗീത സംവിധാനം നിര്‍വഹിച്ച പത്ത് ആല്‍ബങ്ങളാണ് അടുത്തയാഴ്ച ദോഹയില്‍ റിലീസിനൊരുങ്ങുന്നത്.

ബി റിംഗ് റോഡിലെ ഇന്ത്യന്‍ കോഫി ഹൗസ് താജ് ദര്‍ബാര്‍ ഹാളില്‍ നടന്ന ചടങ്ങില്‍ ഖത്തറിലെ കലാ സാംസ്‌കാരിക രംഗത്തെ പ്രമുഖരുടെ സാന്നിധ്യത്തില്‍ കെ ബി എഫ് പ്രസിഡണ്ട് ഷഹീന്‍ മുഹമ്മദ് ഷാഫി പുരസ്‌കാരം സമ്മാനിച്ചു.

- Advertisement -
Ad image

മീഡിയ പ്ലസ് സി ഇ ഒ ഡോ. അമാനുല്ല വടക്കാങ്ങര, ഖ്യൂ മെലോഡിയ എന്റര്‍ടെയിന്‍മെന്റ് ചീഫ് കോര്‍ഡിനേറ്റര്‍ റഊഫ് മലയില്‍, ദോഹ ബ്യൂട്ടി സെന്റര്‍ മാനേജിംഗ് ഡയറക്ടര്‍ ഡോ. ഷീല ഫിലിപ്പോസ്, ഈസ്റ്റേണ്‍ ഗേറ്റ് ജനറല്‍ മാനേജര്‍ ഹാഷിഫ് ഒളകര, സെപ്രോടെക് സി ഇ ഒ ജോസ് ഫിലിപ്പ്, ഗള്‍ഫ് കൂള്‍ ഇന്റര്‍നാഷണല്‍ മാനേജിംഗ് ഡയറക്ടര്‍ മുഹമ്മദലി, ഫറൂജ് അല്‍ അഫ് റാശ് മാനേജര്‍ ഷൗക്കത്ത്, ഖത്തര്‍ ടെക് മാനേജിംഗ് ഡയറക്ടര്‍ ജെബി കെ ജോണ്‍, ന്യൂ ഗുഡ്‌വില്‍ കാര്‍ഗോ മാനേജിംഗ് ഡയറക്ടര്‍ മുഹമ്മദ് നൗഷാദ് അബു, വിജയമന്ത്രങ്ങളുടെ അവതാരകന്‍ റാഫി പാറക്കാട്ടില്‍, ഗായികയും കവയിത്രിയുമായ ഷെറിന്‍ പൊയ്ലി തുടങ്ങിയവര്‍ സംബന്ധിച്ചു.

Share This Article
Leave a Comment
error: Content is protected !!