രോഷ്നി കൃഷ്ണന്റെ ചിത്ര പ്രദര്‍ശനം ശ്രദ്ധേയമായി

Web Desk
1 Min Read

ദോഹ: ഖത്തറിലെ അറിയപ്പെടുന്ന ചിത്രകലാ അധ്യാപികയും ജി ആര്‍ സി സി അധ്യക്ഷയുമായ രോഷ്നി കൃഷ്ണന്റെ ചിത്ര പ്രദര്‍ശനം ശ്രദ്ധേയമായി. 100 ദിവസത്തെ ഡ്രോയിംഗ് ചാലഞ്ചിന്റെ ഭാഗമായി വരച്ച ചിത്രങ്ങളില്‍ നിന്നും തെരഞ്ഞെടുത്ത 25 ചിത്രങ്ങളാണ് പ്രദര്‍ശിപ്പിച്ചത്.
ചരിത്രവും സംസ്‌കാരവും പാരമ്പര്യവും ഉദ്ഘോഷിക്കുന്ന ഓരോ ചിത്രവും സന്ദേശ പ്രധാനമായിരുന്നു.

city exchange

ബി റിംഗ് റോഡിലെ ഇന്ത്യന്‍ കോഫി ഹൗസ് താജ് ദര്‍ബാര്‍ ഹാളില്‍ നടന്ന ചടങ്ങില്‍ ഖത്തറിലെ കലാ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പ്രദര്‍ശനം സന്ദര്‍ശിച്ചു. മീഡിയ പ്ലസ് സി ഇ ഒ ഡോ. അമാനുല്ല വടക്കാങ്ങര പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു.

ദോഹ ബ്യൂട്ടി സെന്റര്‍ മാനേജിംഗ് ഡയറക്ടര്‍ ഡോ. ഷീല ഫിലിപ്പോസ്, സെപ്രോടെക് സി ഇ ഒ ജോസ് ഫിലിപ്പ്, ഖത്തര്‍ ടെക് മാനേജിംഗ് ഡയറക്ടര്‍ ജെബി കെ ജോണ്‍, ന്യൂ ഗുഡ്‌വില്‍ കാര്‍ഗോ മാനേജിംഗ് ഡയറക്ടര്‍ മുഹമ്മദ് നൗഷാദ് അബു, യുണീഖ് പ്രസിഡണ്ട് ബിന്ദു ലിന്‍സണ്‍, പ്രാദേശക ബോര്‍ഡ് ചെയര്‍പേഴ്സണ്‍ മിനി ബെന്നി, ഫിന്‍ഖ് പ്രസിഡണ്ട് അമ്പു സെല്‍വി ധനപാലന്‍, വര്‍ക്കിംഗ് പ്രസിഡണ്ട് മേരി ജോസഫ്, ദ വേ കോര്‍പറേറ്റ് സര്‍വീസസ് സി ഇ ഒ ഉവൈസ് ഉസ്മാന്‍, വിജയമന്ത്രങ്ങളുടെ അവതാരകന്‍ റാഫി പാറക്കാട്ടില്‍, പ്രശസ്ത ഗായകനും സംഗീത സംവിധായകനുമായ ഫിറോസ് നാദാപുരം, ഗായികയും കവയിത്രിയുമായ ഷെറിന്‍ പൊയ്ലി, സൈക്കോളജിസ്റ്റ് ആയിഷ സൈബൂല്‍, സാമൂഹ്യ പ്രവര്‍ത്തകന്‍ സിദ്ദീഖ് ചെറുവല്ലൂര്‍ തുടങ്ങിയവര്‍ പ്രദര്‍ശനം സന്ദര്‍ശിക്കുകയും ഉദ്യമത്തെ പ്രശംസിക്കുകയും ചെയ്തു.

തുടര്‍ച്ചയായി രണ്ടാം വര്‍ഷമാണ് രോഷ്നി കൃഷ്ണന്‍ 100 ദിവസത്തെ ഡ്രോയിംഗ് ചാലഞ്ച് ഏറ്റെടുക്കുന്നത്.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!