

ദോഹ: ഇന്‍കാസ് ഖത്തറിന്റെ സ്ഥാപകാംഗം ബൈത്താന്‍ കുട്ടിയുടെയും കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ മുന്‍ അധ്യക്ഷന്‍ മോഹന്‍ ചത്തോത്തിന്റെയും ചരമ വാര്‍ഷികവേളയില്‍ ഇന്‍കാസ് കണ്ണൂര്‍ ജില്ലാ കമ്മിറ്റി അനുസ്മരണ സമ്മേളനം ഒരുക്കി. ഓള്‍ഡ് ഐഡിയല്‍ സ്‌കൂള്‍ ഹാളില്‍ ചേര്‍ന്ന അനുസ്മരണ യോഗത്തിന് ജില്ലാ പ്രസിഡന്റ് ശ്രീരാജ് എം പി അധ്യക്ഷത വഹിച്ചു.

ഇന്‍കാസ് ഉപദേശക സമിതി ചെയര്‍മാന്‍ സുരേഷ് കരിയാട് അനുസ്മരണ പ്രഭാഷണം നടത്തി. ഖത്തറില്‍ ഇന്‍കാസ് പ്രസ്ഥാനം കെട്ടിപ്പടുത്തുന്നതില്‍ നിര്‍ണ്ണായക സ്ഥാനം വഹിച്ചവരായിരുന്നു ഇരുവരും എന്ന് സുരേഷ് കരിയാട് അനുസ്മരണ പ്രസംഗത്തില്‍ സൂചിപ്പിച്ചു.

സെന്‍ട്രല്‍ കമ്മിറ്റി വൈസ് പ്രസിഡണ്ട് നിയാസ് ചെരിപ്പത്ത്, അബ്ദുല്‍ മജീദ് പാലക്കാട്, ഹനീഫ് ചാവക്കാട്, അബ്ദുല്‍ റഷീദ്, മുബാറക്ക് അബ്ദുല്‍ അഹദ്, അനീഷ് ബാബു മുഴപ്പിലങ്ങാട്, നിയാസ് ചിറ്റാലിക്കല്‍, ശിവാനന്ദന്‍ കൈതേരി, സഫീര്‍ കരിയാട് തുടങ്ങിയവര്‍ ഇരുവരെയും അനുസ്മരിച്ചു കൊണ്ട് സംസാരിച്ചു.
യോഗത്തിന് ആക്ടിംഗ് ജനറല്‍ സെക്രട്ടറി അഭിഷേക് മാവിലായി സ്വാഗതവും ട്രഷറര്‍ സഞ്ജയ് രവീന്ദ്രന്‍ നന്ദിയും രേഖപ്പെടുത്തി.

