
ദോഹ: പാരീസ് യുണൈറ്റഡ് ഗ്രൂപ്പ് ഖത്തര്‍ ദേശീയ കായിക ദിനാഘോഷത്തിന്റെ ഭാഗമായി അല്‍ മെഷാഫിലെ ആല്‍ഫ കേംബ്രിഡ്ജ് സ്‌കൂളില്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ചു. 24 ടീമുകള്‍ പങ്കെടുത്ത ടൂര്‍ണമെന്റ് കാണികളുടെ ബാഹുല്യം കൊണ്ടും ശ്രദ്ധേയമായി.

രാവിലെ 9 മണിക്ക് നടന്ന ഉദ്ഘാടന ചടങ്ങില്‍ പാരീസ് ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ മുഹമ്മദ് ഇസ്മായില്‍ തേനങ്കാലില്‍, സി ഇ ഓ ഷാഹിദ് എന്നിവര്‍ സന്നിഹിതരായി. യെല്ലോ ടെക് ഗാരേജ് വിജയികളായപ്പോള്‍ പാരീസ് ഹൈപ്പര്‍മാര്‍ക്കറ്റ് വക്ര റണ്ണേഴ്സ് അപ്പും പാരീസ് ഹെഡ് ഓഫിസ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

വിജയികള്‍ക്ക് ഗ്രൂപ്പ് എച്ച് ആര്‍ ഹെഡ് ജോണ്‍ ക്ലമന്റ് സമ്മാനങ്ങള്‍ വിതരണം ചെയ്തു.
