

ദോഹ: തൊഴിലാളികള്‍ക്ക് ഭക്ഷണ വസ്തുക്കള്‍ സംഭരിക്കുന്നതിനും താമസിക്കുന്നതിനുമായി ഉപയോഗിച്ചിരുന്ന റസിഡന്‍ഷ്യല്‍ വില്ലയില്‍ നിന്ന് അല്‍ റയ്യാന്‍ മുന്‍സിപ്പാലിറ്റി അധികൃതര്‍ കാലഹരണപ്പെട്ടതും അനാരോഗ്യകരവുമായ ഭക്ഷ്യവസ്തുക്കള്‍ പിടിച്ചെടുത്തു. നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങളും ഭക്ഷ്യവസ്തുക്കളുടെ അനാരോഗ്യകരമായ സംഭരണവും ഉള്‍പ്പെടെ ഉള്‍പ്പെടുന്നതാണ് കേസ്.

ശീതികരിച്ചതും കാലഹരണപ്പെട്ടതുമായ ഭക്ഷ്യവസ്തുക്കളാണ് പിടിച്ചെടുത്തതെന്ന് മുന്‍സിപ്പാലിറ്റി ട്വീറ്റ് ചെയ്തു. മനുഷ്യ ഉപയോഗത്തിനുള്ള ഭക്ഷ്യ നിയന്ത്രണ നിയമം ലംഘിച്ചതിനെ തുടര്‍ന്ന് കുറ്റക്കാര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിച്ചതായി മുന്‍സിപ്പാലിറ്റി അറിയിച്ചു.
