ഡോം ഖത്തര്‍ ജലീല്‍ കാവിലിന് ആദരവ് നല്‍കി

Web Desk
1 Min Read

ദോഹ: ജീവകാരുണ്യ സാമൂഹിക രാഷ്ട്രീയ കലാ രംഗങ്ങളില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച് കഴിഞ്ഞ മുപ്പത് വര്‍ഷമായി ഖത്തറില്‍ പ്രവാസ ജീവിതം നയിക്കുന്ന ജലീലിനെ ലോക കേരള സഭാ അംഗമായി തെരഞ്ഞെടുത്തതിന്റെ ഭാഗമായി ഡോം ഖത്തര്‍ ആദരിച്ചു.

city exchange

ആരംഭകാലം തൊട്ടു തന്നെ ഡോമിനോടൊപ്പം സഞ്ചരിക്കുന്ന ജലീല്‍ നിലവില്‍ ഡോമിന്റെ ഉപദേശക സമിതി അംഗമാണ്. ഇത് രണ്ടാം തവണയാണ് ലോക കേരള സഭാ അംഗത്വം ജലീലിനെ തേടി വരുന്നത്.

ഡോം ഖത്തറിന്റെ പ്രസിഡന്റ് ഉസ്മാന്‍ കല്ലന്‍ ജലീലിനെ പൊന്നാട അണിയിച്ച് ആദരിച്ചു. ചീഫ് അഡൈ്വസര്‍ മഷ്ഹൂദ് തിരുത്തിയാട് പ്രശസ്തി പത്രം കൈമാറി.

തേടി വരുന്ന ഓരോ അംഗീകാരങ്ങളും പ്രവര്‍ത്തന പഥത്തില്‍ കൂടുതല്‍ ഉത്തരവാദിത്വങ്ങളും സൂക്ഷ്മതയും ജാഗ്രതയും കൈകൊള്ളുവാന്‍ ശ്രദ്ധിക്കേണ്ട ഒന്നാണെന്ന് സംസ്‌കൃതി ഖത്തറിന്റെ മുന്‍ പ്രസിഡന്റ് കൂടിയായ ജലീല്‍ തന്റെ നന്ദി ഭാഷണത്തില്‍ കൂട്ടിച്ചേര്‍ത്തു.

- Advertisement -
Ad image

ഡോം ജനറല്‍ സെക്രട്ടറി മൂസ താനൂര്‍ സ്വാഗതം പറഞ്ഞ ചടങ്ങിന് സെക്രട്ടറി സിദ്ദീഖ് ചെറുവല്ലൂര്‍ നന്ദി പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!