NEWS
മുസ്‌ലിംകള്‍ക്കെതിരെ വ്യാജ ആരോപണം: സര്‍ക്കാര്‍ മൗനം വെടിയണമെന്ന് ഐ എസ് എം
കോഴിക്കോട്: അര്‍ഹിക്കുന്ന പല അവകാശങ്ങളും നേടുന്നതില്‍ നിന്ന് അവഗണനകള്‍ തുടരവെ മുസ് ലിം സമൂഹം അനര്‍ഹമായി പലതും സമ്പാദിക്കു വെന്ന പ്രസ്താവനകള്‍ തീര്‍ത്തും ബാലിശവും പ്രതിഷേധാര്‍ഹവുമാണെന്നും പ്രസ്തുത വിഷയത്തില്‍ സര്‍ക്കാര്‍ കൃത്യവും വ്യക്തവുമായ ധവളപത്രം പുറത്തിറക്കണമെന്നും കോഴിക്കോട്ട് നടന്ന ഐ എസ് എം നവോത്ഥാന സെമിനാര്‍ അഭിപ്രായപ്പെട്ടു.
സമൂഹത്തില്‍ വര്‍ഗീയ ധ്രുവീകരണത്തിന് ആക്കം കൂട്ടാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ ചേര്‍ന്നു നിന്ന് മുന്നേറണം. നാടിന്റെ സൗഹൃദാന്തരീക്ഷത്തിന് ഭംഗം വരുത്താന്‍ അനുവദിച്ചുകൂടെന്നും ഛിദ്രശക്തികളെ തിരിച്ചറിഞ്ഞ് ഒറ്റപ്പെടുത്തണമെന്നും സെമിനാര്‍ ആഹ്വാനം ചെയ്തു.
മലബാറില്‍ പ്ലസ് ടുവിന് 138 അധിക ബാച്ചുകള്‍ അനുവദിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം സ്വാഗതാര്‍ഹമാണ്. എല്ലാ കുട്ടികള്‍ക്കും അവസരമൊരുക്കാനുള്ള സാഹചര്യമുണ്ടാവണമെന്നും മലബാറിലെ പ്ലസ്ടു സീറ്റ് വിഷയത്തില്‍ ഇനിയൊരു പ്രതിഷേധ സമരത്തിന് ഇടയുണ്ടാകരുതെന്നും സെമിനാര്‍ അഭിപ്രായപ്പെട്ടു. കേര മുസ്ലിംകള്‍: നേടിയതും നല്‍കിയതും എന്ന വിഷയത്തിലാണ് സെമിനാര്‍ സംഘടിപ്പിച്ചത്
എം കെ രാഘവന്‍ എം പി ഉദ്ഘാടനം ചെയ്തു. കെ എന്‍ എം സംസ്ഥാന വൈസ് പ്രസിഡണ്ട് ഡോ. ഹുസൈന്‍ മടവൂര്‍ അധ്യക്ഷത വഹിച്ചു. കെ പി രാമനുണ്ണി, അഡ്വ. എ സജീവന്‍, റിജില്‍ മാക്കുറ്റി, പി കെ നവാസ്, ഐ എസ് എം ജനറല്‍ സെക്രട്ടറി അബ്ദു ശുക്കൂര്‍ സ്വലാഹി, നാസിം റഹ്‌മാന്‍, ട്രഷര്‍ കെ എം എ അസീസ്, ഇ കെ ബരീര്‍ അസ്ലം, റഹ്‌മത്തുല്ല സ്വലാഹി, യാസര്‍ അറഫാത്ത്, സി മരക്കാരുട്ടി, സലാം വളപ്പില്‍, ജുനൈദ് സലഫി, ഹാഫിദുര്‍റഹ്‌മാന്‍ മദനി സംസാരിച്ചു.