

വഡോദര: കെമിക്കല്‍ ഫാക്ടറിയിലുണ്ടായ പൊട്ടിത്തെറിയില്‍ നാലുവയസ്സുകാരി ഉള്‍പ്പെടെ നാലു പേര്‍ മരിച്ചു. മകര്‍പുര വട്‌സറിലെ കാന്റണ്‍ ലബോറട്ടറീസിലാണ് അപകടമുണ്ടായത്.

ജോലിക്കാര്‍ക്ക് താമസിക്കാനായി നിര്‍മിച്ച വീട് തകര്‍ന്നാണ് 30 കാരിയായ വര്‍ഷ ചൗഹാനും മകള്‍ നാലു വയസുകാരി റിയയും മരിച്ചത്. ആ സമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന രവി വാസവ, സതീഷ് ജോഷി എന്നിവരും അപകടത്തില്‍ മരിച്ചു.

ബോയിലര്‍ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. സമീപ പ്രദേശത്തെ കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.
1981ല്‍ സ്ഥാപിച്ച ഫാക്ടറിയില്‍ ഫോട്ടോഗ്രഫി, ഫാര്‍മസ്യൂട്ടിക്കല്‍, വെറ്ററിനറി എന്നിവക്കുള്ള രാസപദാര്‍ഥങ്ങളാണ് നിര്‍മിക്കുന്നത്.

