

കണ്ണൂര്‍: വിദ്യാലയത്തിന്റെ അകത്തും പുറത്തും അറബി അധ്യാപകരുടെ സേവനം മഹനീയമാണെന്നും അറബി ഭാഷയുടെ അനന്ത സാധ്യതകള്‍ മനസ്സിലാക്കി സര്‍ക്കാര്‍ അറബി ഭാഷാ പഠനത്തിന്റെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ തയ്യാറാകണമെന്ന് കണ്ണൂര്‍ കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയര്‍ കെ ഷബീന ആവശ്യപ്പെട്ടു. കെ എ ടി എഫ് സംസ്ഥാന ദ്വിദിന എക്‌സിക്യൂട്ടീവ് ക്യാമ്പിന്റെ സമാപന സെഷന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവര്‍.

തസ്‌കിയ ക്ലാസിന് അസ്ലം അസ്ഹരി പൊയ്തുംകടവ് നേതൃത്വം നല്‍കി. വിവിധ സെഷനുകളില്‍ നടന്ന ക്ലാസുകള്‍ക്ക് ശശികുമാര്‍ പുറമേരിയും മുന്‍ ഡി ഇ ഒ കെ വേലായുധനും നേതൃത്വം നല്‍കി. കെ എ ടി എഫ് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം എം എം അജ്മല്‍ അധ്യക്ഷത വഹിച്ചു.

എന്‍ പി താഹിര്‍ ഹാജി, പി സി അഹമദ് കുട്ടി, ടി പി അബ്ദുല്‍ ഹഖ്, എം എ ലത്തീഫ്, മാഹിന്‍ ബാഖവി, എം പി അബ്ദുല്‍ ഖാദര്‍, എ പി ബഷീര്‍, എം പി അയ്യൂബ്, മുഹമ്മദ് അന്‍സാരി, പി പി മുഹമ്മദ് ഷരീഫ്, സൈനബ ബി, പി ഇബ്രാഹിം കുട്ടി, കെ പി ഷറഫുദ്ദീന്‍ എന്നിവര്‍ പ്രസംഗിച്ചു.

