ബേപ്പൂരില്‍ നിന്നും ഇനി ചരക്കുകള്‍ വിദേശത്തെത്തും

Web Desk
1 Min Read

കോഴിക്കോട്: ചരിത്ര പ്രസിദ്ധമായ ബേപ്പൂര്‍ തുറുഖത്തു നിന്നും വിദേശത്തേക്ക് കയറ്റുമതി തുടങ്ങി. തീരദേശ ഷിപ്പിംഗും ഉള്‍നാടന്‍ നാവിഗേഷനും പ്രോത്സാഹിപ്പിക്കുന്നതിനായി പൊതു സ്വകാര്യ പങ്കാളിത്തത്തോടെ വിഭാവനം ചെയ്ത സാഗര്‍മാല പദ്ധതിയുടെ ഭാഗമായാണ് ജെ. എം. ബക്‌സിയുടെ നേതൃത്വത്തില്‍ ഉത്തരേന്ത്യ ആസ്ഥാനമായുള്ള റൗണ്ട് ദി കോസ്റ്റ് എന്ന കമ്പനി ഈ സംരഭത്തിന് തുടക്കമിട്ടത്.
രണ്ടു വിദേശ കണ്ടൈനറുകള്‍ വഹിച്ചുകൊണ്ട് ചരക്ക് കപ്പലായ ചൗഗ്ലെ 8 എന്ന കപ്പലാണ് മലബാറിന്റെ ബേപ്പൂരിലെത്തിയത്. ഇന്ന് രാവിലെ സംരംഭത്തിന്റെ ഉദ്ഘാടനം രാവിലെ പോര്‍ട്ട് മന്ത്രി ദേവര്‍കോവില്‍ ഫ്‌ളാഗ് ഓഫ് ചെയ്ത് ഉദ്ഘാടനം നിര്‍വഹിച്ചു. ചടങ്ങില്‍ മാരിടൈം ബോര്‍ഡ് സി.ഇ.ഒ സലീം കുമാര്‍ അധ്യക്ഷത വഹിച്ചു. കാലിക്കറ്റ് ചേംബര്‍ പ്രസിഡണ്ട് സുബൈര്‍ കൊളക്കാടന്‍ ആശംസ പറഞ്ഞു. കഴിഞ്ഞ ദിവസം ബേപൂര്‍ തുറമുഖത്ത് എത്തിയ കണ്ടെയ്‌നര്‍ കപ്പലില്‍ 42 കണ്ടൈനറുകളാണ് ഉണ്ടായിരുന്നത്.ഒരു കണ്ടൈനറില്‍ 26 ടണ്‍ ചരക്ക് കയറ്റുവാന്‍ കഴിയുമെന്നാണ് ഫിക്കി നാഷണല്‍ കൗണ്‍സില്‍ അംഗവും കാലിക്കറ്റ് ചേംബര്‍ പോര്‍ട്ട് കമ്മിറ്റി കണ്‍വീനറും കയറ്റുമതി വ്യാപാരിയുമായ മുന്‍ഷീദ് അലി പറഞ്ഞത്.

city exchange
Share This Article
Leave a Comment
error: Content is protected !!