മുംബൈ- ജിദ്ദ- കോഴിക്കോട് സ്‌പൈസ് ജെറ്റ് സര്‍വീസ് റദ്ദാക്കി

Web Desk
0 Min Read

മുംബൈ: ഇന്നത്തെ മുംബൈ- ജിദ്ദ- കോഴിക്കോട് സ്‌പൈസ് ജെറ്റ് സര്‍വീസ് റദ്ദാക്കി. സഊദി അറേബ്യയില്‍ ലാന്റിംഗിന് അനുവദം ലഭിക്കാതിരുന്നതിനെ തുടര്‍ന്നാണ് വിമാനം റദ്ദാക്കിയതെന്ന് അധികൃതര്‍ അറിയിച്ചു.
ചാര്‍ട്ടേര്‍ഡ് വിമാനമായിരുന്നു സര്‍വീസ് നടത്തേണ്ടിയിരുന്നത്. ട്രാവല്‍ ഏജന്‍സികള്‍ വഴി ബുക്കിംഗ് നടത്തിയിരുന്ന ഇത്തരം സ്‌പൈസ് ജെറ്റ് സര്‍വീസുകളെയാണ് കഴിഞ്ഞ ഏതാനും നാളുകളായി പ്രവാസികള്‍ കൂടുതല്‍ ആശ്രയിച്ചിരുന്നത്. കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് വിമാന സര്‍വീസുകള്‍ റദ്ദാക്കിയതിനെ തുടര്‍ന്നാണ് ചാര്‍ട്ടേര്‍ഡ് വിമാനങ്ങള്‍ പറന്നത്.
മുഴുവന്‍ സീറ്റുകളും നിറഞ്ഞാണ് വിമാനം യാത്ര ചെയ്തിരുന്നെന്നാണ് വിവരം. ഇന്നത്തെ വിമാനം റദ്ദാക്കിയതിനെ തുടര്‍ന്ന് സ്‌പൈസ് ജെറ്റ് ജിദ്ദ ഓഫിസ് യാത്രക്കാരോട് ഖേദം പ്രകടിപ്പിച്ചു.

city exchange
Share This Article
Leave a Comment
error: Content is protected !!