ഡോ. ഭാര്‍ഗവ് മല്ലപ്പയുടെ ‘ദി മോദി ഇറ: ഇന്ത്യാസ് ജേര്‍ണി ഓഫ് ട്രാന്‍സ്ഫര്‍മേഷന്‍’ വയനാട്ടില്‍ പ്രകാശനം ചെയ്തു

Web Desk
1 Min Read

സുല്‍ത്താന്‍ ബത്തേരി: അഖില സേവക് സമാജ് കൗണ്‍സില്‍ (എ എസ് എസ് സി) സ്ഥാപകനും സുല്‍ത്താന്‍ ബത്തേരി സ്വദേശിയുമായ ഡോ. ഭാര്‍ഗവ് മല്ലപ്പ രചിച്ച ‘ദി മോദി ഇറ: ഇന്‍ഡ്യാസ് ജേര്‍ണി ഓഫ് ട്രാന്‍സ്ഫര്‍മേഷന്‍’എന്ന പുസ്തകം പ്രകാശനം ചെയ്തു.

city exchange

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിന വാരാഘോഷങ്ങളുടെ ഭാഗമായാണ് ചടങ്ങ് സംഘടിപ്പിച്ചത്. സുല്‍ത്താന്‍ ബത്തേരി എടത്തറ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ മധുര അദീനം ശ്രീമത് വിശ്വലിംഗ തമ്പിരാന്‍, തിരു രാജശേഖര്‍ സ്വാമികള്‍, തവത്തിരു പളനി അടിഗളാര്‍, മഹാ ശ്രീ ശ്രീ യുക്തേശ്വര പരമഹംസ സ്വാമികള്‍, ലോക്‌സഭാ എം പി ശ്രീ കരണ്‍ ഭൂഷണ്‍ സിംഗ്, മൈസൂരു കൃഷ്ണരാജ മണ്ഡലം എം എല്‍ എ ടി എസ് ശ്രീവത്സ, ഉത്തര്‍പ്രദേശ് സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷന്‍ അംഗം സത്യേന്ദ്ര കുമാര്‍ ബാരി, ബി ജെ പി വയനാട് ജില്ലാ പ്രസിഡന്റ് പ്രശാന്ത് മലവയല്‍, ഡോ. സുബ്ബ സോമു, ചന്ദന്‍ കുമാര്‍, ഡോ. മഹാലക്ഷ്മി, കലീം ഭാരതി എന്നിവരുള്‍പ്പെടെയുള്ള ആത്മീയ ആചാര്യന്മാര്‍, ജനപ്രതിനിധികള്‍, സാമൂഹിക നേതാക്കള്‍, അധ്യാപകര്‍, തൊഴിലാളി പ്രതിനിധികള്‍, മാധ്യമ പ്രവര്‍ത്തകര്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രകാശനം നിര്‍വഹിച്ചത്. രചയിതാവ് ഡോ. ഭാര്‍ഗവ് മല്ലപ്പ, ഭാരതീയ ഹിന്ദു പരിവാര്‍ ദേശീയ ചെയര്‍മാനും റെയില്‍വേ മന്ത്രാലയത്തിലെ സോണല്‍ റെയില്‍വേ യൂസേഴ്സ് കണ്‍സള്‍ട്ടേറ്റീവ് കമ്മിറ്റി അംഗവുമായ ഡോ. എസ് സെല്‍വഗണേഷ്, മനോജ് ശര്‍മ എന്നിവര്‍ പ്രസംഗിച്ചു.

Share This Article
Leave a Comment
error: Content is protected !!